കോടതി ലക്ഷ്മണ രേഖ കടക്കരുതെന്ന് അറ്റോർണി ജനറൽ; പ്രസ്താവന ചീഫ് ജസ്റ്റിസ് ഠാക്കൂറിന്റെ സർക്കാർ വിമർശനത്തിന് തൊട്ടുപിന്നാലെ

ജഡ്ജി നിയമനത്തിൽ സുംപ്രീം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂർ കേന്ദ്ര സർക്കാരിനെതിരെ നടത്തിയ പരാമർശത്തിന് തൊട്ട് പിന്നാലെയാണ് അറ്റോർണി ജനറലിന്റ പ്രസ്താവന.

കോടതി ലക്ഷ്മണ രേഖ കടക്കരുതെന്ന് അറ്റോർണി ജനറൽ; പ്രസ്താവന ചീഫ് ജസ്റ്റിസ് ഠാക്കൂറിന്റെ സർക്കാർ വിമർശനത്തിന് തൊട്ടുപിന്നാലെ

ന്യൂഡല്‍ഹി: രാജ്യത്തെ കോടതികള്‍ 'ലക്ഷ്ണ രേഖ' തിരിച്ചറിയണമെന്ന് അറ്റോർണി ജനറൽ മുകുൾ റോത്തഗി. കോടതികൾ അത്മ പരിശോധനയ്ക്കു മുതിരണമെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജി നിയമനത്തിൽ സുംപ്രീം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂർ  കേന്ദ്ര സർക്കാരിനെതിരെ നടത്തിയ പരാമർശത്തിന് തൊട്ട് പിന്നാലെയാണ് അറ്റോർണി ജനറലിന്റ പ്രസ്താവന.

സര്‍ക്കാര്‍ കോടതികള്‍ക്ക് ആവശ്യമായ സൗകര്യം നല്‍കുന്നില്ലെന്നും ജഡ്ജിമാരെ നിയമിക്കുന്നില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റ പ്രസ്താവന. ഇത് രണ്ടാം തവണയാണ് ചീഫ് ജസ്റ്റിസ് സർക്കാരിനെതിരെ പ്രസ്താവന നടത്തുന്നത്.

എന്നാല്‍ സര്‍ക്കാര്‍ ഈ വര്‍ഷം മാത്രം 120 നിയമനങ്ങള്‍ നടത്തിയതായി കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.  ജഡ്ജിമാരെ നിയമിക്കുന്നതും സ്ഥലം മാറ്റുന്നതുമെല്ലാം തീരുമാനിക്കുന്നത് പ്രത്യേക കൊളീജിയമോ അല്ലെങ്കില്‍ സുപ്രീംകോടതിയിലെ തന്നെ മുതിര്‍ന്ന ജഡ്ജിമാരുടെ പ്രത്യേക പാനലോ ആണെന്നും അദ്ദേഹം പറഞ്ഞു.

Read More >>