20 അടി വലിപ്പത്തില്‍ ട്രോളായ് മാറി 'പുലിനരേന്ദ്രന്‍'

വരയന്‍ പുലിയെ പോലെ നാട്ടില്‍ ഭീതിയായി മാറിയ കള്ളപ്പണത്തെ വേട്ടയാടാന്‍ ഇറങ്ങിത്തിരിച്ച നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിക്കാന്‍ തിരുവനന്തപുരത്ത് വെച്ച 20 അടി വലിപ്പമുള്ള 'പുലിനരേന്ദ്രന്‍' സോഷ്യല്‍ മീഡിയയില്‍ ട്രോളായ് മാറുന്നു- ഇത്ര വലിപ്പമുള്ള ട്രോള്‍ ഇതാദ്യം!

20 അടി വലിപ്പത്തില്‍ ട്രോളായ് മാറി

വരയന്‍ പുലിയെ പോലെ നാട്ടില്‍ ഭീതിയായി മാറിയ കള്ളപ്പണത്തെ വേട്ടയാടാന്‍ ഇറങ്ങിത്തിരിച്ച നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിക്കാന്‍ തിരുവനന്തപുരത്ത് വെച്ച 20 അടി വലിപ്പമുള്ള 'പുലിനരേന്ദ്രന്‍' സോഷ്യല്‍ മീഡിയയില്‍ ട്രോളായ് മാറുന്നു- ഇത്ര വലിപ്പമുള്ള ട്രോള്‍ ഇതാദ്യം!

തിരുവനന്തപുരത്തെ ഒരു ട്രാവവല്‍ ഏജന്‍സിയാണ് നോട്ട് നിരോധനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രകീര്‍ത്തിച്ച് ഫ്‌ളക്‌സ് വെച്ചത്. നോട്ട് നിരോധനത്തിന്റെ ആദ്യ ദിനങ്ങളില്‍ വെച്ച ഫ്‌ളക്‌സ് ട്രോള്‍ എന്ന രീതിയിലാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. മോഹന്‍ ലാലിന്റെ ഹിറ്റ് ചിത്രം പുലിമുരുകന്റെ പശ്ചാത്തലത്തില്‍ പുലി നരേന്ദ്രന്‍ എന്ന പേരിലാണ് പ്രധാനമന്ത്രിയെ ഫ്‌ളക്‌സില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദി റുപ്പീ ഹണ്ടര്‍ എന്നാണ് പുലിനരേന്ദ്രന്റെ ടാഗ് ലൈന്‍.


നോട്ട് നിരേധനത്തെ അനുകൂലിച്ചാണ് തങ്ങള്‍ ഫ്‌ളക്‌സ് ചെയ്തതെന്ന് ട്രാവല്‍സിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജിനേഷ് നാരദ ന്യൂസിനോട് പറഞ്ഞു. മിക്ക സമകാലിക വിഷയങ്ങളിലും തങ്ങള്‍ ഫ്‌ളക്‌സുകള്‍ ചെയ്യാറുണ്ട്. നോട്ട് നിരോധനത്തിലെ നെഗറ്റീവ് വശങ്ങളുണ്ട്, അതുകൊണ്ടാവും തങ്ങളുടെ പരസ്യത്തെ നെഗറ്റീവ് ആയി ആളുകള്‍ എഫ്ബിയില്‍ ഉപയോഗിക്കുന്നതെന്നും ജിനേഷ് പറഞ്ഞു.

നോട്ട് നിരോധിച്ച് തൊട്ടടുത്ത ദിവസമായ ഒന്‍പതിനു വെച്ചതാണ് ഫ്‌ളക്‌സ് ബോര്‍ഡ്. നിരോധനത്തെ തുടര്‍ന്ന് ജീവിതം സ്തംഭിച്ച മനുഷ്യര്‍ റോഡിലൂടെ പോകുമ്പോള്‍ മോദിയെ പരിഹസിക്കാന്‍ ആരോ വെച്ചതാണ് ഫ്‌ളക്‌സെന്നു കരുതുന്ന അവസ്ഥയാണ് ഇപ്പോള്‍. വിപരീത ഫലമാണ് ഉണ്ടാക്കിയതെങ്കിലും ഫ്‌ളക്‌സ് നീക്കം ചെയ്യാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ല.

ഫോട്ടോ കടപ്പാട്: സജിൻ ബാബു

Read More >>