കശ്മീരില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്; മരിച്ച ഗ്രാമവാസികളുടെ എണ്ണം ഏഴായി

രാജ്യാന്തര അതിര്‍ത്തിയില്‍ നടന്ന പാക് സൈന്യത്തിന്റെ വെടിവെയ്പില്‍ മരിച്ച ഗ്രാമവാസികളുടെ എണ്ണം ഏഴായി. 19കാരിയടക്കം നാലു സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്.

കശ്മീരില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്; മരിച്ച ഗ്രാമവാസികളുടെ എണ്ണം ഏഴായി

രാജ്യാന്തര അതിര്‍ത്തിയില്‍ നടന്ന പാക് സൈന്യത്തിന്റെ വെടിവെയ്പില്‍ മരിച്ച ഗ്രാമവാസികളുടെ എണ്ണം ഏഴായി. 19കാരിയടക്കം നാലു സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. എട്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. നേരത്തേ ആണ്‍കുട്ടികള്‍ക്കും ഒരു മുതിര്‍ന്ന പൗരനുമാണ് വെടിയേറ്റത്. രാവിലെയോടെ പെണ്‍കുട്ടിക്കും തുടര്‍ന്ന് മൂന്നുസ്ത്രീകള്‍ക്കും വെടിയേറ്റു. രാജ്യാന്തര അതിര്‍ത്തിയ്ക്ക് സമീപമുള്ള സാംബയിലെ ജനവാസകേന്ദ്രമായ രാംഗഢ് ലക്ഷ്യമാക്കി ഇന്നു രാവിലെ ആറുമണിയോടെയാണ് പാകിസ്താന്‍ റേഞ്ചേഴ്സ് വെടിവെയ്പ് ആരംഭിച്ചത്. ഇതോടൊപ്പം, നൗഷാര സെക്ടറിലും ആര്‍എസ് പുരയിലെ അര്‍നിയ മേഖലയിലും പാക് സൈന്യം വ്യാപക ആക്രമണം നടത്തി. പ്രകോപനമൊന്നും കൂടാതെയായിരുന്നു പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവെയ്പുണ്ടായതെന്നാണ് റിപോര്‍ട്ടുകള്‍.


അതേസമയം, പാക് പ്രകോപനത്തിനെതിരെ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന ശക്തമായി തിരിച്ചടിക്കുന്നുണ്ട്. പാകിസ്ഥാന് കനത്ത നാശനഷ്ടമുണ്ടായെന്നാണ് റിപോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈന്യത്തിന് നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധവകുപ്പ് പിആര്‍ഒ മനീഷ് മേഹ്ത അറിയിച്ചു.

ഇന്നലെ ആര്‍എസ് പുര, നൗഷേര, രജൗറി സെക്ടറുകളിലും പാക് സൈന്യം വെടിവെയ്്പ് നടത്തിരുന്നു. ആര്‍എസ് പുരയില്‍ നടന്ന വെടിവെയ്പില്‍ മൂന്ന് ഗ്രാമീണര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധിപോരയിലെ അജാര്‍ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.Representational Image

Read More >>