നോട്ടു പിന്‍വലിക്കല്‍; രണ്ടു ദിവസത്തിനുള്ളില്‍ ജീവന്‍ നഷ്ടപ്പെട്ടത് ആറുപേര്‍ക്ക്‌

മകളുടെ വിവാഹാവശ്യത്തിനായി ലോണെടുത്ത പണം ബാങ്കിൽ നിന്നു പിൻവലിക്കാൻ കഴിയാതെ വന്നതിനെ തുടർന്നു മുരാദ്‌പൂർ ജില്ലയിലെ ദേഷ്‌രാജ് സിങ് എന്ന കർഷകനും ആത്മഹത്യ ചെയ്‌തു.

നോട്ടു പിന്‍വലിക്കല്‍; രണ്ടു ദിവസത്തിനുള്ളില്‍ ജീവന്‍ നഷ്ടപ്പെട്ടത് ആറുപേര്‍ക്ക്‌

ന്യൂഡൽഹി: 500- 1000 രൂപ നോട്ടു പിൻവലിക്കലിനെ തുടർന്ന് മരിച്ചവരുടെ എണ്ണം ആറു കഴിഞ്ഞു. തിങ്കൾ- ചൊവ്വ ദിവസങ്ങളിലായാണ് മൂന്നു ആത്മഹത്യ ഉൾപ്പെടെ ആറു മരണം നടന്നത്. 48 മണിക്കൂറോളം ക്യൂ നിന്നു പണം കിട്ടാത്തതിന്റെ നിരാശയിൽ ഒരാൾ ആത്മഹത്യക്കും ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. മൂന്നു പേർ ഉത്തർപ്രദേശിലും മറ്റുള്ളവർ ബിഹാർ, തെലുങ്കാന, ഗുജറാത്ത് എന്നിവിടങ്ങളിലുമാണ് മരണമടഞ്ഞത്.

കൈയിൽ പണമില്ലാത്തതിനാൽ ആശുപത്രിയിൽ പോകാൻ കഴിയാത്തതിനെ തുടർന്നു കർഷകൻ തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഗസിബാദിലെ മുദ്രനഗർ സഹ്കാരി ബാങ്ക് ബ്രാഞ്ചിൽ നിന്നാണ് രാം മെഹർ സിങ് യാദവ് എന്ന കർഷകൻ ആത്മഹത്ക്കു ശ്രമിച്ചത്. പണം മാറാൻ എത്തിയ മറ്റു ഇടപാടുകാരാണു രാം മെഹർ മണ്ണെണ്ണ ഒഴിക്കുന്നത് കണ്ട് രക്ഷപ്പെടുത്തിയത്. തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ 2000 രൂപ മറ്റികൊടുത്ത് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു.

ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ ഇന്ദിരാ മോധി എന്ന സ്ത്രീയും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കൂടെയുണ്ടായ മകന്റെ നില മെച്ചപ്പെട്ടു. വീട്ടാവശ്യത്തിനു ഭർത്താവു 300 രൂപയിൽ കൂടുതൽ നൽകാത്തിനെ തുടർന്നുണ്ടായ വഴക്കാണു ആത്മഹത്യക്കു കാരണമെന്ന് പോലീസ് പറഞ്ഞു.

മകളുടെ വിവാഹാവശ്യത്തിനായി ലോണെടുത്ത പണം ബാങ്കിൽ നിന്നു പിൻവലിക്കാൻ കഴിയാതെ വന്നതിനെ തുടർന്നു മുരാദ്‌പൂർ ജില്ലയിലെ ദേഷ്‌രാജ് സിങ് എന്ന കർഷകനും ആത്മഹത്യ ചെയ്‌തു.

Read More >>