കേരളത്തിലെ എടിഎമ്മുകളില്‍ പുതിയ 500 രൂപ നോട്ടുകള്‍ എത്തിത്തുടങ്ങി

ഇന്നും നാളെയും എടിഎമ്മുകള്‍ വഴി മാത്രമായിരിക്കും 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുക. എന്നാല്‍, ബാങ്കുകള്‍ വഴി ഉടന്‍ വിതരണം ചെയ്യേണ്ടെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.

കേരളത്തിലെ എടിഎമ്മുകളില്‍ പുതിയ 500 രൂപ നോട്ടുകള്‍ എത്തിത്തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ എടിഎമ്മുകളില്‍ 500 രൂപയുടെ പുതിയ നോട്ടുകള്‍ എത്തിത്തുടങ്ങി. ഇന്നും നാളെയും എടിഎമ്മുകള്‍ വഴി മാത്രമായിരിക്കും 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുക. എന്നാല്‍, ബാങ്കുകള്‍ വഴി ഉടന്‍ വിതരണം ചെയ്യേണ്ടെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.

കഴിഞ്ഞദിവസം നാഷിക്കിലെ നോട്ടടി പ്രസ്സില്‍ നിന്നും രണ്ട് വിമാനങ്ങളിലായിട്ടാണ് 500ന്റെയും 100ന്റെയും നോട്ടുകള്‍ തിരുവനന്തപുരത്ത് എത്തിച്ചത്. സംസ്ഥാനത്തെ ഇടപാടുകള്‍ക്കാവശ്യമായ പണം ബാങ്കിലുണ്ടെന്നും ഇനി നോട്ട് ക്ഷാമം ഉണ്ടാവില്ലെന്നുമാണ് റിസര്‍വ് ബാങ്കിന്റെ അവകാശവാദം. പണം പിന്‍വലിക്കാനുള്ള നിയന്ത്രണമുള്ളതിനാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ മാന്ദ്യം തുടരും.

അതേസമയം, വിവാഹ ആവശ്യത്തിന് കുടുംബങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് 2.5 ലക്ഷം രൂപ പിന്‍വലിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇതുവരെ നടപ്പായില്ല. ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്.

Read More >>