പാതിരാത്രിയില്‍ എടിഎമ്മുകള്‍ക്കു മുന്നില്‍ വന്‍ ക്യൂ; ജനങ്ങള്‍ കാശ് പിന്‍വലിക്കുന്നത് 400 രൂപവീതം

നോട്ടുകള്‍ പിന്‍വലിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കാനായി ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ രാജ്യത്തെ എടിഎമ്മുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതും ക്യൂ നീളുന്നതിന് കാരണമായിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ബാങ്കുകളുടെ സേവനം പൊതുജനങ്ങള്‍ക്ക് നാളെ ലഭിക്കുകയുമില്ല.

പാതിരാത്രിയില്‍ എടിഎമ്മുകള്‍ക്കു മുന്നില്‍ വന്‍ ക്യൂ; ജനങ്ങള്‍ കാശ് പിന്‍വലിക്കുന്നത് 400 രൂപവീതം

രാജ്യത്തെ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ എടിഎമ്മുകള്‍ക്കു മുന്നില്‍ വന്‍ ക്യൂ രൂപപ്പെട്ടുകഴിഞ്ഞു. വാര്‍ത്ത പുറത്തു വന്നതിശന തുടര്‍ന്ന് ജനങ്ങള്‍ തുക പിന്‍വലയിക്കാന്‍ രാത്രിതന്നെ എടിഎമ്മുകളെ ആശ്രയിക്കുകയായിരുന്നു. 500 രൂപയും 1000 രൂപയും പിന്‍വലിച്ച സാഹചര്യത്തില്‍ എടിഎം കാര്‍ഡുവഴി 400 രൂപ വീതമാണ് ഉപഭോക്താക്കള്‍ പിന്‍വലിക്കുന്നത്. ഇതുമൂലം ഇടപാടുകളില്‍ ജനങ്ങള്‍ക്ക് തടസ്സം നേരിടുന്നതായു േറിപ്പോര്‍ട്ടുകളുണ്ട്.

നോട്ടുകള്‍ പിന്‍വലിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കാനായി ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ രാജ്യത്തെ എടിഎമ്മുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതും ക്യൂ നീളുന്നതിന് കാരണമായിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ബാങ്കുകളുടെ സേവനം പൊതുജനങ്ങള്‍ക്ക് നാളെ ലഭിക്കുകയുമില്ല.

മന്ത്രിസഭാ യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കള്ളപ്പണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. പുതിയതായി ഇനി 500,1000 നോട്ടുകള്‍ അച്ചടിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ കൈവശമുളള 1000,500 നോട്ടുകള്‍ അന്‍പത് ദിവസത്തിനുള്ളില്‍ മാറ്റിവാങ്ങാമെന്നും ഇതിനായി പോസ്റ്റ് ഓഫിസുകളും ബാങ്കുകളും സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More >>