പെരിയാറേ, കുഞ്ഞു നിവേദിത റെഡി. കോരിയെടുത്ത് അക്കരെയെത്തിക്കൂ!

പെരിയാറില്‍ മരണങ്ങള്‍ തുടര്‍ക്കഥയാകുന്നത് പതിവായതോടെയാണ് നീന്തല്‍ പരിശീലിപ്പിക്കാന്‍ സജി മുന്നിട്ടിറങ്ങിയത്. നീന്തലറിയാതെ ആരുംമുങ്ങി മരിക്കരുതെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു ഈ തീരുമാനത്തിനു പിന്നില്‍- ആ നീന്തല്‍ക്കൂട്ടത്തിലെ നിവേദിത നാളെ പെരിയാര്‍ കടക്കുന്ന പ്രായം കുറഞ്ഞവളാകും

പെരിയാറേ, കുഞ്ഞു നിവേദിത റെഡി. കോരിയെടുത്ത് അക്കരെയെത്തിക്കൂ!

പെരിയാറിന്റെ ഓളങ്ങള്‍ അവളെ കോരിയെടുക്കും. വാരിയെടുത്ത് ഓമനിക്കും. വിരലുകളില്‍ മൃദുവായി പിടിച്ച് പുഴകടത്തും- നാളെ നിവേദിത പെരിയാര്‍ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവളാകും . എറണാകുളം മഞ്ഞുമേല്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് പബ്ലിക് സ്‌കൂള്‍ യുകെജി വിദ്യാര്‍ത്ഥിനിയാണ് ഒരു മാസത്തെ പരിശീലനത്തിനു ശേഷം ചരിത്രം കുറിക്കാന്‍ ഇറങ്ങുന്നത്. പരിശീലകന്‍ മുപ്പതടി ദൂരെയാകും നീന്തുക.

'ഞാന്നീന്തും'- കുഞ്ഞു നിവേദിത പറയുന്നു. ആലുവ മുന്‍സിപ്പല്‍ ഓഫീസിന് എതിര്‍വശത്തെ വളാശേരില്‍ ഫര്‍ണിച്ചര്‍ കടയുടമ സജി തോമസ് വാളശ്ശേരിയാണ് നിവേദിതയുടെ പരീശിലകന്‍. ഇതിനകം പത്തു തവണയാണ് കുഞ്ഞു നിവേദിത പെരിയാര്‍ മുറിച്ചു കടന്നത്. പെരിയാറ്റിലെ ഏറ്റവും അപകടമേറിയ ആലുവ നഗരത്തിനും മണപ്പുറത്തിനും ഇടയിലുളള ഭാഗത്തായിരിക്കും നിവേദിതയുടെ പ്രകടനം. സെപ്തംബര്‍ 28 മുതല്‍ ഇതിനായി പരിശീലനം ആരംഭിച്ചിരുന്നു. ദിവസവും രാവിലെ 7.30 മുതല്‍ ഒന്നര മണിക്കൂറാണ് പരിശീലനം.whatsapp-image-2016-11-28-at-2-10-16-pmഅപ്പോളോ ടയേഴ്‌സ് ജീവനക്കാരനായ എലൂര്‍ ഉദ്യോഗമണ്ഡല്‍ മാടപ്പറമ്പില്‍ ഇ.എസ് സുജീന്ദ്രന്റെയും ജിഷയുടെയും മകള്‍ ചരിത്രം നീന്തിക്കടക്കുന്നത് കാണാന്‍ ആലുവ നഗര സഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രാഹം അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോയ് തുടങ്ങിയവരും ഉണ്ടാകും. നാളെ രാവിലെ ഒമ്പതിന് അദ്വൈതാശ്രമം കടവില്‍ ജയന്തന്‍ ശാന്തിയാകും നീന്തല്‍ ഫ്‌ളാഗ് ഓഫ് ചെയ്യുക.

പെരിയാറില്‍ മരണങ്ങള്‍ തുടര്‍ക്കഥയാകുന്നത് പതിവായതോടെയാണ് നീന്തല്‍ പരിശീലിപ്പിക്കാന്‍ സജി മുന്നിട്ടിറങ്ങിയത്. നീന്തലറിയാതെ ആരുംമുങ്ങി മരിക്കരുതെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു ഈ തീരുമാനത്തിനു പിന്നില്‍. 2007 ഫെബ്രുവരി 20 ന് അങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്നും വിനോദയാത്രയക്കു പോയ 18 കുട്ടികള്‍ തട്ടേക്കാട് ബോട്ടു മുങ്ങി മരിച്ചതും ആ തീരുമാനത്തിന് ബലം നല്‍കി. പെരിയാറില്‍ ഇതു വരെ 40 ല്‍ അധികം പേര്‍ മുങ്ങി മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. എഴുവര്‍ഷത്തിനിടെ 800 കുട്ടികളെ പഠിപ്പിച്ചു. ഇതില്‍ 250 ഓളം പേര്‍ പെരിയാര്‍ നീന്തിക്കടന്നു.65ec987c-da42-4742-8f36-e845d720d57d


2010 ലാണ് സജി നീന്തല്‍ പരിശീലിപ്പിക്കാന്‍ തുടങ്ങിയത്. മകളായിരുന്നു ആദ്യത്തെ ശിഷ്യ. പരിചയക്കാരെ വിളിച്ചാല്‍ പോലും ആദ്യകാലങ്ങളില്‍ ആരും നീന്തല്‍ പഠിക്കാന്‍ എത്തിയിരുന്നില്ലെന്ന് സജി പറയുന്നു. പിന്നീട് സജിയെ തേടി കുട്ടികള്‍ എത്തി തുടങ്ങി.
2014 ല്‍ ജന്മനാ നട്ടെല്ലിനു തകരാറുള്ള കൃഷ്ണ എസ് കമ്മത്തിനെയും 2015 ജൂണ്‍ 22 തീയതി കാഴ്ചയില്ലാത്ത നവനീതും പെരിയാര്‍ മുറിച്ചു കടന്നതാണ് സജിക്കു ഏറ്റവും സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍.

ആലുവ കമ്പത്ത് ലെയ്‌നില്‍ മഠത്തിപ്പറമ്പില്‍ സഞ്ജയ് കുമാര്‍- പ്രീത ദമ്പതികളുടെ മകള്‍ ഏഴു വയസുകാരി കൃഷ്ണയുടെ നട്ടെല്ല് ജന്മനാ വിട്ടു പോയ നിലയിലായുരന്നു നാലുമാസം പ്രായമുളളപ്പോള്‍ ന്യൂറോ സര്‍ജറിക്കു വിധേയയായ കൃഷ്ണയ്ക്കു നിവര്‍ന്നു നില്‍ക്കാനും കഴിയുമായിരുന്നില്ല. ഇടതു കാലിന്റെ പേശികള്‍ക്കു ബലമില്ലാത്ത കൃഷ്ണ ഒന്നര വയസു മുതല്‍് ഫിസിയോതെറാപ്പിക്ക് വിധേയയാകുന്നുണ്ടായിരുന്നു. ആരോഗ്യം വീണ്ടെടുക്കുന്നതിന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് സജിയുടെ നേതൃത്വത്തില്‍ പരിശീലത്തിന് എത്തിയത്. അദ്വൈതാശ്രമം കടവില്‍ നിന്ന് ശിവരാത്രി മണല്‍പ്പുറത്തേയ്ക്കുളള 200 മീറ്റര്‍ ദൂരം 25 മിനിട്ടു കൊണ്ടാണ് ഈ കൊച്ചു മിടുക്കി നീന്തിക്കടന്നത്.

പന്ത്രണ്ടുകാരനായ എംഎസ് നവനീത് 12 മിനിട്ടു കൊണ്ടാണ് പുഴ മറിച്ചു കടന്നത്. 12 ദിവസത്തെ പരിശീലനം മാത്രമാണ് നവനീതിനു നല്‍കിയതെന്ന് സജി പറയുന്നു. 2013 ല്‍ 23 പേരും, 2014 ല്‍ 53 കുട്ടികളുടെ ബാച്ചും, 2015 ല്‍ 75 കുട്ടികളും സജിയുടെ പരിശീലനത്തില്‍ പെരിയാര്‍ നീന്തിക്കടന്നു. വാളശ്ശേരില്‍ റിവര്‍ സ്വിമ്മിങ്ങ് ക്ലബ് എന്ന പേരിലാണ് സജിയുടെ നീന്തല്‍ പരിശീലനം അറിയപ്പെടുന്നത്. യുകെജി വിദ്യാര്‍ത്ഥി മുതല്‍ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ വരെ ശിഷ്യഗണത്തില്‍ ഉണ്ട്.

Read More >>