ഇന്ദിര ഗാന്ധിയുടെ അത്യപൂര്‍വ്വമായ അഞ്ച് ചിത്രങ്ങള്‍

220 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്രദര്‍ശനം തിങ്കളാഴ്ച വൈകിട്ട് സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ഇന്ദിര ഗാന്ധിയുടെ അത്യപൂര്‍വ്വമായ അഞ്ച് ചിത്രങ്ങള്‍

ഇന്ദിര  ഗാന്ധിയുടെ തിരഞ്ഞെടുത്ത അപൂര്‍വ്വമായ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്. അലഹാബാദിലെ പ്രദര്‍ശനത്തിലാണ് ഈ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന ചിത്രങ്ങള്‍ മിക്കവയും തിരഞ്ഞെടുത്തത് മരുമകളും കോണ്‍ഗ്രസ് അദ്യക്ഷയുമായ സോണിയ ഗാന്ധിയാണ്. 220 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്രദര്‍ശനം തിങ്കളാഴ്ച വൈകിട്ട് സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനവേദി സന്ദര്‍ശകര്‍ക്കായി ഇന്ന് തുറന്നുകൊടുത്തു.


[caption id="attachment_61996" align="alignnone" width="700"]indirawedding ഇന്ദിര ഗാന്ധിയും ഫിറോസ് ഗാന്ധിയും വിവാഹ വേളയില്‍. അലഹാബാദിലെ ആനന്ദ് ഭവനില്‍വെച്ചാണ് ഇവരുടെ വിവാഹം നടന്നത്. നെഹ്‌റുവിന്റെ കുടുംബവീട് പിന്നീട് മ്യൂസിയമാക്കി മാറ്റി.[/caption]

[caption id="attachment_61998" align="alignnone" width="700"]soniaindira സോണിയ ഗാന്ധിയും അമ്മായി അമ്മ ഇന്ദിര ഗാന്ധിയും[/caption]

ഇന്ദിരാ ഗാന്ധി തനിക്ക് അമ്മായി അമ്മ മാത്രമായിരുന്നില്ല. അവര്‍ തനിക്ക് ചരിത്രത്തിന്റെ ഭാഗം മാത്രമായ വ്യക്തിത്വവുമല്ല. സന്തോഷവും ദുഃഖവും തങ്ങള്‍ ഒരു പുരയ്ക്കുകീഴില്‍ അനുഭവിച്ചവരാണെന്നും സോണിയ ഗാന്ധി ഉദ്ഘാടനവേളയില്‍ പറഞ്ഞു.

[caption id="attachment_61999" align="alignnone" width="700"]gallery മൂന്ന് പ്രധാനമന്ത്രിമാര്‍: ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി[/caption]

[caption id="attachment_62000" align="alignnone" width="700"]indiraonhoneymoon ഇന്ദിര ഗാന്ധിയും ഫിറോസ് ഗാന്ധിയും കാശ്മീരില്‍ മധുവിധു യാത്രയ്ക്കിടെ[/caption]

[caption id="attachment_62001" align="alignnone" width="700"]indiragandhiwithmahatmagandhicasket മോഹന്‍ദാസ് ഗാന്ധിയുടെ ഭൗതികാവശിഷ്ടമടങ്ങിയ ചെപ്പുമായി ഇന്ദിര ഗാന്ധി ട്രെയിന്‍ യാത്രയില്‍[/caption]

Read More >>