പാക് സിനിമകളെ 'വിലക്കി' ഗോവന്‍ ചലച്ചിത്ര മേള; കൈമലര്‍ത്തി കേന്ദ്രമന്ത്രിമാരും ഡയറക്ടറും

47ാമത് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പാക്ക് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല. ലഭിച്ച രണ്ട് എന്‍ട്രികള്‍ക്കും ഗുണനിലവാരമില്ലെന്നും അവയുടെ പേര് അറിയില്ലെന്നും ഫെസ്റ്റിവല്‍ ഡയറക്ടര്‍

പാക് സിനിമകളെ

ഈ മാസം 20ന് ഗോവയില്‍ ആരംഭിക്കുന്ന 47ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പാക്കിസ്താനില്‍ നിന്നുള്ള സിനിമകള്‍ ഉണ്ടാകില്ല. പാക്കിസ്താനില്‍ നിന്ന് പ്രദര്‍ശനത്തിനായി വന്ന് രണ്ട് സിനിമകള്‍ക്കും മതിയായ നിലവാരം ഇല്ലാത്തതിനാലാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടതെന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രി വെങ്കയ്യ നായിഡു, സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ്, ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡി സൂസ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ചലച്ചിത്ര മേളയുടെ പോസ്റ്റര്‍ അനാച്ഛാദനം ചെയ്തു.


102 രാജ്യങ്ങളില്‍ നിന്ന് ലഭിച്ച 1032 എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുത്ത 194 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം ഫെസ്റ്റിവല്‍സ് ഡയറക്ടര്‍ സെന്തില്‍ രാജന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. 88 രാജ്യങ്ങളില്‍ നിന്നുള്ളവയാണ് ഈ ചിത്രങ്ങള്‍. പാക്കിസ്താനില്‍ നിന്ന് വന്ന സിനിമകളുടെ പേര് തനിക്ക് ഓര്‍മയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്രമേളയില്‍ പാക്കിസ്താനില്‍ നിന്നുള്ള ജംഷീദ് മഹമൂദ് റാസയുടെ മൂര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനാനുമതി നേടുന്നതിന് സിനിമകള്‍ തമ്മില്‍ 'കടുത്ത മത്സരം' ഉണ്ടായിരുന്നതായി വെങ്കയ്യ നായിഡു പറഞ്ഞു. നേരത്തെ 10 ദിവസമായി നിശ്ചയിച്ചിരുന്ന ചലച്ചിത്രമേള പിന്നീട് എട്ട് ദിവസമായി കുറയ്ക്കുകയായിരുന്നു.

fiklns

Read More >>