കായികമേള വിജയികള്‍ക്ക് സ്വീകരണം: വിദ്യാര്‍ഥിനികളെ പൊരിവെയിലത്ത് നിര്‍ത്തി; നാലു പേര്‍ തളര്‍ന്നുവീണു

ചാവക്കാട് മമ്മിയൂര്‍ എല്‍എഫ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. 9.30ന് തുടങ്ങുന്ന പരിപാടിക്കായി ഒമ്പതു മണിക്കു തന്നെ വിദ്യാര്‍ഥിനികളെ ഒന്നടങ്കം വെയിലത്തുനിര്‍ത്തുകയായിരുന്നു. എന്നാല്‍ മിനിറ്റുകള്‍ കഴിഞ്ഞതോടെ വിദ്യാര്‍ഥികള്‍ തളര്‍ന്നുവീണു.

കായികമേള വിജയികള്‍ക്ക് സ്വീകരണം: വിദ്യാര്‍ഥിനികളെ പൊരിവെയിലത്ത് നിര്‍ത്തി; നാലു പേര്‍ തളര്‍ന്നുവീണു

ചാവക്കാട്: ഉപജില്ല കായികമേളയില്‍ വിജയികളായവര്‍ക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ ഒരു മണിക്കൂറുകളോളം വിദ്യാര്‍ഥിനികളെ പൊരിവെയിലത്ത് നിര്‍ത്തി. നാലു വിദ്യാര്‍ഥിനികള്‍ തളര്‍ന്നുവീണു. ചാവക്കാട് മമ്മിയൂര്‍ എല്‍എഫ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. 9.30ന് തുടങ്ങുന്ന പരിപാടിക്കായി ഒമ്പതു മണിക്കു തന്നെ വിദ്യാര്‍ഥിനികളെ ഒന്നടങ്കം വെയിലത്തുനിര്‍ത്തുകയായിരുന്നു. എന്നാല്‍ മിനിറ്റുകള്‍ കഴിഞ്ഞതോടെ വിദ്യാര്‍ഥികള്‍ തളര്‍ന്നുവീണു.


ഉടന്‍ തന്നെ അധ്യാപകര്‍ ഈ വിദ്യാര്‍ഥികള്‍ക്ക് വെള്ളം കൊടുത്തു. ഇതിനു ശേഷമാണ് ഉദ്ഘാടകനായ കെവി അബ്ദുല്‍ ഖാദര്‍ എംഎല്‍എ എത്തിയത്. വിവരമറിഞ്ഞ രക്ഷിതാക്കളില്‍ ചിലര്‍ പ്രദേശത്തെ മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടതോടെ ഇത്തരത്തില്‍ ഒരു സംഭവവും നടന്നിട്ടില്ലെന്നായിരുന്നു വിശദീകരണം. സംഭവം സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്.

Read More >>