തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാനാകുന്നില്ല: ഞാറയ്ക്കലില്‍ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 30 തെരുവുനായ്ക്കളെ കൊന്നു

തെരുവുനായ്ക്കളെ പേടിച്ച് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായപ്പോള്‍ ഞാറയ്ക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃതത്വത്തില്‍ പിടികൂടി കൊന്നത് 30 തെരുവുനായ്ക്കളെ.

തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാനാകുന്നില്ല: ഞാറയ്ക്കലില്‍ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 30 തെരുവുനായ്ക്കളെ കൊന്നു

കൊച്ചി: തെരുവുനായ്ക്കളെ പേടിച്ച് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായപ്പോള്‍ ഞാറയ്ക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പിടികൂടി കൊന്നത് 30 തെരുവുനായക്കളെ. ആക്രമണകാരികളായ തെരുവുനായ്ക്കളെ ഞാറയ്ക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും 13-ാം വാര്‍ഡ് വാര്‍ഡ് മെമ്പറുമായ ലാലുവിന്റെയും മറ്റു പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തില്‍ പിടികൂടി കൊല്ലുകയായിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അഭ്യര്‍ത്ഥനാപ്രകാരം തെരുവുനായ ഉന്മൂലന സംഘം സെക്രട്ടറി സോഫിയാ സുര്‍ജിത്ത് വിട്ടു കൊടുത്ത പട്ടിപിടുത്തക്കാരുടെ സഹായത്തോടെയാണ് നായ്ക്കളെ കൊന്നൊടുക്കിയത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പഞ്ചായത്തില്‍ 98 ശതമാനം ആളുകളും ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരാണ്. അതിരാവിലെ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികളെ നായ്ക്കള്‍ കൂട്ടമായി ആക്രമിക്കുന്നത് പതിവാണ്. കുട്ടികളും പ്രായമായവരും തെരുവുനായ്ക്കളെ കൊണ്ടു വളരെ വിഷമം അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇവയെ കൊന്നൊടുക്കാന്‍ തീരുമാനിച്ചതെന്ന് എപി ലാലു നാരദാ ന്യൂസിനോടു പറഞ്ഞു.


മനുഷ്യരെ കൂടാതെ ആട് കോഴി, താറാവ്, മുതലായവയെ നായ്ക്കള്‍ കൊന്നൊടുക്കുന്നതു മൂലം ജനം വളരെ ദുരിതത്തിലാണെന്നും പഞ്ചായത്തംഗങ്ങള്‍ പറയുന്നു. നായ്ക്കളെ കൊന്നതിന്റെ പേരില്‍ വരുന്ന നിയമനടപടികള്‍ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇവര്‍ പറയുന്നു. പഞ്ചായത്തംഗങ്ങള്‍ക്കു പിന്തുണ നല്‍കി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ഞാറയ്ക്കല്‍ ഗ്രാമപഞ്ചായത്ത് നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളില്‍ ഒന്നാണ് തെരുവുനായ പ്രശ്‌നം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കുയെന്നത് നിലവില്‍ പ്രായോഗികമല്ലെന്നും അത്തരം സൗകര്യങ്ങളുള്ള മൃഗാശുപത്രി ഈ പ്രദേശത്ത് ഇല്ലെന്നും പഞ്ചായത്തംഗം മിനി രാജു നാരദാ ന്യൂസിനോട് പ്രതികരിച്ചു.

Story by
Read More >>