കൊടൈക്കനാലില്‍ രണ്ട് മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു

കൊച്ചി രാജഗിരി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി തോമസ് ചെറിയാന്‍ (21), വാഹനത്തിന്റെ ഡ്രൈവര്‍ ജിതിന്‍ (25) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍നിന്നു വിനോദയാത്രയ്ക്കു പോയ അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഇവര്‍

കൊടൈക്കനാലില്‍ രണ്ട് മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു

കൊച്ചിയില്‍ നിന്നു കൊടൈക്കനാലിലേക്ക് വിനോദയാത്രക്കു പോയ സംഘത്തിലെ രണ്ടുപേര്‍ ഹോട്ടല്‍മുറിയില്‍ ശ്വാസംമുട്ടി മരിച്ചു. കൊച്ചി രാജഗിരി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി തോമസ് ചെറിയാന്‍ (21), വാഹനത്തിന്റെ ഡ്രൈവര്‍ ജിതിന്‍ (25) എന്നിവരാണ് മരിച്ചത്.

കൊടൈക്കനാലിന് സമീപം വട്ടക്കനാലിലെ ഹോട്ടല്‍ മുറിയിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിനോദയാത്രയ്ക്കു പോയ അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഇവര്‍. ഗുരുതരാവസ്ഥയിലായ മറ്റു മൂന്നു വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ മുറിയില്‍ കല്‍ക്കരിയില്‍നിന്ന് ഉയര്‍ന്ന പുക ശ്വസിച്ചതാണു മരണകാരണമെന്നാണു പ്രാഥമിക വിവരം.


ആശുപത്രിയില്‍ കഴിയുന്ന മുന്നു പേരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ഇവര്‍ കല്‍ക്കരി ഉപയോഗിച്ചു തീകത്തിച്ചു ഭക്ഷണം പാകംചെയ്തിരുന്നു. ഇതിനുശേഷം ഈ മുറിയില്‍ത്തന്നെ കിടന്നുറങ്ങി. ഈ കല്‍ക്കരിയില്‍ നിന്നുയര്‍ന്ന പുകയെത്തുടര്‍ന്നു ശ്വാസംമുട്ടി മരിച്ചതാണെന്നാണു നിഗമനം. കോളേജില്‍നിന്ന് അഞ്ചംഗ സംഘം കഴിഞ്ഞദിവസമാണു കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്കു പുറപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More >>