മലിനീകരണം; ഡല്‍ഹിയില്‍ 1800 വിദ്യാലയങ്ങൾ ഇന്ന് അടച്ചിടുന്നു

മലിനീകരണ നിരീക്ഷണ ഏജൻസിയുടെ കണക്കു പ്രകാരം ഡൽഹിയിലെ അനന്തവിഹാറില്‍ഒരു ക്യൂബിക് മീറ്ററിൽ 1200 മൈക്രോ ഗ്രാം പൊടിപടലങ്ങളുണ്ട്. ഇത്തരം കണികകൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു.

മലിനീകരണം; ഡല്‍ഹിയില്‍ 1800 വിദ്യാലയങ്ങൾ ഇന്ന് അടച്ചിടുന്നു

ന്യൂഡൽഹി: അടുത്ത കാലത്തുണ്ടായ അന്തരീക്ഷ മലിനീകരണത്തെത്തുടർന്ന് ഡൽഹിയിൽ 1800 ഓളം പ്രാഥമിക വിദ്യാലയങ്ങൾ ഇന്ന് അടച്ചിട്ടു. നഗരത്തിലെ മുനസിപ്പാലിറ്റിയുടെ കീഴിൽ വരുന്ന ഒൻപതു ലക്ഷത്തോളം വിദ്യാർത്ഥികളെയാണ് ഈ തീരുമാനം ബാധിച്ചത്.

അന്തരിക്ഷ മലിനീകരണത്തെ തുടർന്ന് വിദ്യാലയങ്ങൾ ഇന്ന് അടച്ചിടാൻ തീരമാനിച്ചുവെന്നും തിങ്കളാഴ്ച്ച സാധാരണ പോലെ വിദ്യാലയങ്ങൾ തുറന്നുപ്രവര്‍ത്തിക്കുമെന്ന്‌ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ വക്താവ് യോഗേന്ദ്ര മൻ മാധ്യമങ്ങളെ അറിയിച്ചു.


ഡൽഹിയിലെ അനന്തവിഹാറില്‍ ഒരു ക്യൂബിക് മീറ്ററിൽ 1200 മൈക്രോ ഗ്രാം പൊടിപടലങ്ങളുണ്ടെന്നാണ് മലിനീകരണ നിരീക്ഷണ ഏജൻസിയുടെ കണക്ക്. പൊടിപടലങ്ങൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നുവെന്നും അവർ സൂചിപ്പിക്കുന്നു. പെട്ടന്നുണ്ടായ നഗരവല്‍ക്കരണത്തിന്റെ ഫലമായി ഡൽഹിയിലെ വായുവിന്റെ ഗുണാംശം കുറഞ്ഞുവരികയാണെന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നു പുറന്തള്ളുന്ന മലിനീകരണമാണ് ഇൗ സ്ഥിതിക്ക് പ്രധാന കാരണെമന്നും അവർ ചൂണ്ടിക്കാട്ടുന്നു.

നഗരത്തിലെ കൃഷിസ്ഥലങ്ങളിൽ നിന്നും വരുന്ന പൊടിപടലങ്ങളും തുറന്ന കരിമരുന്നു പ്രയോഗവുമാണ് മലിനീകരണത്തിന് കാരണമാകുന്നത്. ഇത് നഗരത്തിൻ്റെ ചൂട് കൂട്ടുന്നതിനും
കാരണമാകുന്നു. കഴിഞ്ഞ ദീപാവലി ആഘോഷം നഗരമാകെ പുകയിൽ മൂടിയിരുന്നു.ഇതിനെ തുടർന്ന് പരിസ്ഥിതി മന്ത്രാലയം അടുത്ത നഗരങ്ങളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് വെള്ളിയാഴ്ച്ച യോഗം വിളിച്ചിരുന്നു.

യുനിസെഫ് തിങ്കളാഴ്ച്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അഞ്ചു വയസിനു താഴെയുള്ള ആറുലക്ഷത്തോളം കുട്ടികളാണ് പ്രതി വർഷം മലേറിയ, എച്ച് ഐ വി എയ്‌ഡ്സ് പോലുള്ള രോഗങ്ങൾ ബാധിച്ചു മരിക്കുന്നത്. ഇത്തരം രോഗങ്ങൾക്ക് പ്രധാന കാരണം മലിനീകരണമാണെന്നാണ് വിലയിരുത്തല്‍.

Read More >>