'ബോണ്ട'ടക്കം ഈ പേരന്റ്‌സ് ഗ്രാന്റാണ്; ലോകത്തില്‍ പ്രായം കുറഞ്ഞ കുറേ മുത്തച്ഛന്‍മാരും മുത്തശ്ശിമാരുമുണ്ട്!!

നമ്മുടെയൊക്കെ സങ്കല്‍പ്പത്തില്‍ നരച്ച മുടിയും താടിയുമുള്ളവരാണ് മുത്തച്ഛന്‍മാരും മുത്തശ്ശിമാരും. എന്നാല്‍ നല്ല പഴം പോലെ നടക്കുന്ന 40കളിലും 30കളിലും 20കളിലും ഈ മുത്തച്ഛന്‍-മുത്തശ്ശി പദവികള്‍ വഹിക്കുന്ന അപൂര്‍വം ചിലരുണ്ടീ ലോകത്ത്. അവരെ പരിചയപ്പെടാം. ജയിംസ് ബോണ്ടായി അഭിനയിച്ച പിയേഴ്‌സ് ബ്രോസ്‌നാനും അമേരിക്കന്‍ നടിയായ നെനെ ലീക്‌സുമടക്കം നിരവധി പ്രശസ്തരാണ് ഇത്തരത്തില്‍ 'പ്രായം തികയാതെ' മുത്തച്ഛനും മുത്തശ്ശിയുമായത്.

via bosschicks.com

1: നെനെ ലീക്ക്‌സ്-(44)-അമേരിക്കന്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നിയാ നെനയുടെ മകനും ഗേള്‍ഫ്രണ്ടും 2012ല്‍ പിതാവും മാതാവുമായപ്പോള്‍ സ്വാഭാവികമായി ഇവരെത്തേടി പ്രായം കുറഞ്ഞ മുത്തശ്ശി പദവിയുമെത്തി. അമ്മയെപ്പേടിച്ച് ആദ്യം മകന്‍ ബ്രിസന്‍ വിവരം രഹസ്യമാക്കി വെച്ചു. എന്നാല്‍ സംഭവമറിഞ്ഞ നെനെയ്ക്ക് അപ്രതീക്ഷിതമായെത്തിയ പേരക്കുട്ടി പിന്നീട് സന്തോഷത്തിന്റെ ദിനങ്ങളാണ് നല്‍കിയത്. പേരക്കുട്ടി നല്‍കിയ സന്തോഷത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും ഇവര്‍ പറഞ്ഞിരുന്നു.


2: സാറ പാലിന്‍-(44)

shutterstock_182562686

അമേരിക്കയിലെ രാഷ്ട്രീയക്കാരിയും എഴുത്തുകാരിയും മുന്‍ അലസ്‌ക ഗവര്‍ണറുമായിരുന്ന സാറ പാലിന്‍ 44ാമത്തെ വയസിലാണ് മുത്തശ്ശിയായത്. ജോണ്‍ മക്കെയിനുമായി വൈസ് പ്രസിഡന്റ് പദത്തിനായുള്ള മത്സരം കൊടുമ്പിരി കൊണ്ടിരിക്കെയാണ് 2008ല്‍ സാറയുടെ മകള്‍ ബ്രിസ്റ്റല്‍ 18ാം വയസില്‍ അമ്മയായത്. പിന്നീട് കുട്ടിയുടെ പിതാവായ ലെവി ജോണ്‍സ്റ്റണെ വിവാഹം ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല.3: പ്രിസില പ്രെസ്‌ലി-(44)

shutterstock_137558291

അമേരിക്കന്‍ നടിയും ബിസിനസുകാരിയുമായ പ്രിസില 1967ലാണ് എല്‍വിസ് പ്രെസ് ലിയെ വിവാഹം ചെയ്യുന്നത്. ഈ വിവാഹത്തില്‍ തന്റെ 23ാമത്തെ വയസില്‍ പ്രിസില ലിസ മരിയയ്ക്ക്് ജന്മം നല്‍കി. തന്റെ 21ാമത്തെ വയസില്‍ ലിസ ഒരു കുഞ്ഞിന്റെ അമ്മയായി. അതോടെ പ്രിസില 44ാമത്തെ വയസില്‍ മുത്തശ്ശിയായി.4: പിയേഴ്‌സ് ബ്രോസ്‌നാന്‍-(44)

shutterstock_46534582

ജയിംസ് ബോണ്ടായി വേഷമിട്ടിട്ടുള്ള
ഐറിഷ് നടനും നിര്‍മാതാവുമായ ബ്രോസ്‌നാന്‍ തന്നെക്കാള്‍ 12 വയസിന് മുത്ത കാസാന്ദ്ര ഹാരിസ് എന്ന യുവതിയെയാണ് വിവാഹം ചെയ്തത്. ഇവര്‍ക്ക് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളും ഉണ്ടായിരുന്നു. ബ്രോസ്‌നാന്‍ ഇവരെ  ദത്തെടുത്തു. കസാന്ദ്ര 1991ല്‍ അര്‍ബുദബാധയെത്തുടര്‍ന്ന് മരിച്ചു. 1998ല്‍ ദത്തുമക്കളില്‍ ഒരാളായ ചാര്‍ലറ്റ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ ബ്രോസ്‌നാന്‍ സാങ്കേതികമായി മുത്തച്ഛനായി.5: കിഡ് റോക്ക്-(43)

shutterstock_110907380

അമേരിക്കന്‍ ഗായകനും സംഗീതജ്ഞനുമായ കിഡ് റോക്ക് 21ാമത്തെ വയസില്‍ പിതാവായി. തന്റെ മകന്‍ ബോബി റിച്ചെ പിതാവിന്റെ പാത പിന്‍തുടര്‍ന്ന് 2014ല്‍ തന്റെ 21ാമത്തെ വയസില്‍ പിതാവായതോടെയാണ് 43ാമത്തെ വയസില്‍ കിഡ് മുത്തച്ഛനായത്.

6: ജോയ് ജാക്ക്‌സണ്‍-(42)

shutterstock_95851156

ഇംഗ്ലീഷ് സംഗീതജ്ഞനായ ജോയ് ജാക്ക്‌സണ്‍ 1949ലാണ് വിവാഹിതനായത്. ഇദ്ദേഹത്തിനും വധു കാതറിനുമായി ആറ് മക്കളാണുണ്ടായത്. ഇവരുടെ മൂത്ത മകള്‍ റെബി 1971ല്‍ അമ്മയായതോടെ ജോയ് ജാക്ക്‌സണ്‍ തന്റെ 42ാമത്തെ വയസില്‍ മുത്തച്ഛനായി.

7: ബ്രെറ്റ് ഫാവെര്‍-(40)

shutterstock_57233914

അമേരിക്കന്‍ കായികതാരം ബ്രെറ്റ് ഫാവെര്‍ 19ാമത്തെ വയസില്‍ പിതാവായ ആളാണ്. ഇദ്ദേഹത്തിനും ഭാര്യ ഡയാനയ്ക്കും കൂടി ഉണ്ടായ പെണ്‍കുട്ടി ബ്രിട്‌നി തന്റെ 21ാമത്തെ വയസില്‍ അമ്മയായതോടെ ബ്രെറ്റ് 40ാമത്തെ വയസില്‍ മുത്തച്ഛനായി.8: കെയ്ഫര്‍ സതര്‍ലാണ്ട്-(39)

shutterstock_173667107

കനേഡിയന്‍ നടനും നിര്‍മാതാവമായ കെയ്ഫര്‍ സതര്‍ലാണ്ട് 1987ല്‍ തന്റെ 21ാമത്തെ വയസിലാണ് കമീലിയ കാത്തിനെ വിവാഹം ചെയ്തത്. ഭാര്യയുമായി 1990ല്‍ വേര്‍പിരിഞ്ഞെങ്കിലും അവരുടെ ആദ്യ ബന്ധത്തിലെ മകള്‍ മിഷേലുമായി സതര്‍ലണ്ട് ബന്ധം പുലര്‍ത്തി. ഇതിനെത്തുടര്‍ന്ന് 27ാമത്തെ വയസില്‍ മിഷേല്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. ഇത് സതര്‍ലണ്ടിനെ സാങ്കേതികമായി ഒരേ സമയം അച്ഛനും മുത്തച്ഛനുമാക്കി.9: വൂപ്പി ഗോള്‍ഡ്‌ബെര്‍ഗ്- (34)

bigstock-Tff----63615487

അമേരിക്കന്‍ നടി വോപ്പി ഗോള്‍ഡ്‌ബെര്‍ഗ് തന്റെ 17ാമത്തെ വയസില്‍ അമ്മയായതാണ്. പിന്നീട് ഇവരുടെ മകള് അലക്‌സാണ്ട്ര മാര്‍ട്ടിന്‍ 16ാമത്തെ വയസില്‍ ബോയ്ഫ്രണ്ടില്‍ നിന്ന് ഗര്‍ഭം ധരിച്ച് മാതാവായതോടെ ഇവര്‍ 34ാമത്തെ വയസില്‍ മുത്തശ്ശിയായി. എന്നാല്‍ ഇതിനേക്കാള്‍ കൗതുകമായത് അമറാ ഡീന്‍ എന്ന ഇവരുടെ കൊച്ചുമകള്‍ ഈയിടെ അമ്മയായതോടെ ഇവരെത്തേടി 60 വയസ് പ്രായത്തിന് മുമ്പ് മുതുമുത്തശ്ശിപദം എത്തിയതാണ്.10: ഷെം ഡേവിസ്- (29)

http://www.dailymail.co.uk/

ഷെം ഡേവിസെന്ന യുവാവ് 29ാമത്തെ വയസില്‍ മുത്തച്ഛനായി ചരിത്രം സൃഷ്ടിച്ചയാളാണ്. ഇയാളുടെ 14കാരിയായ മകള്‍ 2011ല്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണിത്. എന്നാല്‍ ഷെമിമിന് ജീവിതം പിന്നീട് വിചാരിച്ചത്ര സുഖകരമായിരുന്നില്ല. ഇയാളുടെ ജോലി നഷ്ടമായതായും മദ്യത്തിന് അടിമയായതായും 2012ല്‍ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

Read More >>