ഒഎന്‍ജിസിയുടെ എണ്ണ ചോര്‍ത്തിയതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 10000 കോടി രൂപ പിഴ

റിലയന്‍സ് എണ്ണ ചോര്‍ത്തിയതിനെത്തടര്‍ന്ന് ഒഎന്‍ജിസിയുടെ എണ്ണപ്പാടം പൂര്‍ണ്ണമായും വറ്റിപോയിരുന്നു

ഒഎന്‍ജിസിയുടെ എണ്ണ ചോര്‍ത്തിയതിന്  റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 10000 കോടി രൂപ പിഴ

മുംബൈ: ഒഎന്‍ജിസിയുടെ എണ്ണ ചോര്‍ത്തിയതിന് മുകേഷ് അംബാനി ഗ്രൂപ്പിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 10000 കോടി രൂപ പിഴ സര്‍ക്കാര്‍ വിധിച്ചു. റിലയന്‍സിനും സഹകമ്പനിയായ ബിപി ആന്‍ഡ് നിക്കോയ്ക്കുമാണ് 155 കോടി ഡോളര്‍ സര്‍ക്കാര്‍ പിഴ വിധിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികള്‍ക്കും സര്‍ക്കാര്‍ നോട്ടീസയച്ചു. കൃഷ്ണ ഗോദാവരിയിലുള്ള ഒഎന്‍ജിസി എണ്ണപ്പാടത്തുള്ള പ്രകൃതി വാതകം കഴിഞ്ഞ ആറു വര്‍ഷമായി റിലയന്‍സ് ചോര്‍ത്തുകയായിരുന്നുവെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.

റിലയന്‍സ് എണ്ണ ചോര്‍ത്തിയതിനെത്തടര്‍ന്ന് ഒഎന്‍ജിസിയുടെ എണ്ണപ്പാടം പൂര്‍ണ്ണമായും വറ്റിപോയിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു കമ്പനികളും തമ്മില്‍ തര്‍ക്കമുണ്ടായതോടെ ജസ്റ്റീസ് എ.പി. ഷാ കമ്മിറ്റിയെ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. ആഗസ്ത് 29ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.

Read More >>