ശമ്പളം നൽകുന്നതിന് 1000 കോടി നാളെ ലഭിക്കുമെന്നു ധനമന്ത്രി

ശമ്പളം എല്ലാവരുടേയും അക്കൗണ്ടിൽ നാളെത്തന്നെ കൃത്യമായെത്തിക്കുമെന്നും ഐസക് വ്യക്തമാക്കി.

ശമ്പളം നൽകുന്നതിന് 1000 കോടി നാളെ ലഭിക്കുമെന്നു ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യുന്നതിനായി 1000 കോടി രൂപ ലഭ്യമാക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചതായി ധനമന്ത്രി തോമസ് ഐസക്. എന്നാൽ അക്കൗണ്ടുകളിൽനിന്നും പിൻവലിക്കാൻ കഴിയുന്ന തുക 24000 രൂപ മാത്രമാണെന്നും അതിൽ ഇളവില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചതായും ഐസക് പറഞ്ഞു.

2400 കോടി രൂപയാണ് മൊത്തം ശമ്പള വിതരണത്തിനാവശ്യം. 1200 കോടി നല്‍കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.  ഇതില്‍ 500 കോടി ബാങ്കുകള്‍ക്കും 500 കോടി ട്രഷറിക്കുമാണ് നൽകുക. ബാക്കി 200 കോടി രണ്ടു ദിവസത്തിനുള്ളില്‍ എത്തിക്കാമെന്നും റിസർവ് ബാങ്ക് അറിയിച്ചു.

ശമ്പളം എല്ലാവരുടേയും അക്കൗണ്ടിൽ നാളെത്തന്നെ കൃത്യമായെത്തിക്കുമെന്നും ഐസക് വ്യക്തമാക്കി.

Read More >>