സ്രോതസ് വെളിപ്പെടുത്താതെ രണ്ടര ലക്ഷത്തില്‍ അധികം തുകയുടെ പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിച്ചാല്‍ നികുതിയും നികുതിയുടെ 200 ശതമാനം പിഴയും

പഴയ നോട്ടുകള്‍ മാറ്റിയെടുക്കേണ്ട അവസാന ദിവസമായ ഡിസംബര്‍ 30വരെ വരുമാന പരിധി ഇളവില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നവരുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കാനും ബാങ്കുകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

സ്രോതസ് വെളിപ്പെടുത്താതെ രണ്ടര ലക്ഷത്തില്‍ അധികം തുകയുടെ പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിച്ചാല്‍ നികുതിയും നികുതിയുടെ 200 ശതമാനം പിഴയും

നിരോധിച്ച നോട്ടുകളുടെ നിക്ഷേപത്തില്‍ കര്‍ശന നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. സ്രോതസ് വെളിപ്പെടുത്താതെ രണ്ടര ലക്ഷത്തില്‍ അധികം തുകയുടെ നിരോധിക്കപ്പെട്ട നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ നികുതിയും നികുതിയുടെ 200 ശതമാനം പിഴയും ചുമത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

വരുമാനത്തില്‍ കവിഞ്ഞു പണം കാണുന്നത് നികുതി വെട്ടിപ്പ് കേസ് ആകുമെന്നും റവന്യൂ സെക്രട്ടറി ഹസ്മഖ് അധ്യ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടര ലക്ഷം രൂപയില്‍ അധികം നിക്ഷേപിക്കുന്നവരുടെ പട്ടിക തയാറാക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പഴയ നോട്ടുകള്‍ മാറ്റിയെടുക്കേണ്ട അവസാന ദിവസമായ ഡിസംബര്‍ 30വരെ വരുമാന പരിധി ഇളവില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നവരുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കാനും ബാങ്കുകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

എന്നാല്‍ പണത്തിനു കൃത്യമായ ഉറവിടം കാട്ടിയാല്‍ ഇക്കാര്യത്തില്‍ ആര്‍ക്കും പ്രശ്‌നമുണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. നേരായ രീതിയില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ആശങ്ക വേണ്ട്. കൃഷിക്കാര്‍, ചെറുകിട കച്ചവടക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങിയ സാധാരണക്കാര്‍ക്ക് ഇക്കാര്യത്തില്‍ ഒരു ബുദ്ധിമുട്ടും ണ്ടാകില്ലെന്നും ജയ്റ്റിലി പറഞ്ഞു.

ആദായനികുതിയുടെ ഒഴിവു പരിധിയായ രണ്ടു ലക്ഷത്തില്‍ താഴെയുള്ള പഴയ നോട്ടുകള്‍ ഡിസംബര്‍ 30വരെ ഒരു തടസ്സവുമില്ലാതെ മാറിയെടുക്കാമെന്നും ധനമന്ത്രി വ്യക്തമാക്കി.

Read More >>