'വെള്ളിനക്ഷത്രം' മുതല്‍ 'വിസ്മയം' വരെ; ഇതാ ഒരേ പേരിലുള്ള 10 മലയാള ചിത്രങ്ങള്‍

1949ല്‍ ഇറങ്ങിയ വെള്ളി നക്ഷത്രം മുതല്‍ പേര് ആവര്‍ത്തിച്ച 10 ചിത്രങ്ങളെക്കുറിച്ചറിയാം.

സിനിമയുടെ ഐഡിന്റിറ്റിയാണ് അതിന്റെ പേരെന്ന് പറയാം. പല സിനിമയ്ക്കും പേരിടുന്നത് അവയുടെ കഥയോട് ബന്ധപ്പെടുത്തിയാണെങ്കില്‍ അക്ഷരങ്ങളുടെ എണ്ണം, പേരിന്റെ ഭംഗി എന്നിവയൊക്കെ പരിഗണിച്ചും സിനിമയ്ക്ക് പേരിടാറുണ്ട്. എന്നാല്‍ ഒരേ പേരില്‍ രണ്ട് ചിത്രങ്ങള്‍ ഇറങ്ങുന്ന അപൂര്‍വതയ്ക്കും മലയാള സിനിമ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1949ല്‍ ഇറങ്ങിയ വെള്ളി നക്ഷത്രം മുതല്‍ പേര് ആവര്‍ത്തിച്ച 10 ചിത്രങ്ങളെക്കുറിച്ചറിയാം.

ന്യൂസ്‌പേപ്പര്‍ ബോയ്

: 1955ല്‍ ഇറങ്ങിയ ആദ്യ ന്യൂസ് പേപ്പര്‍ ബോയ് പി. രാംദാസാണ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തത്. പ്രമുഖ സിനിമാ താരങ്ങളൊന്നും അഭിനയിച്ചിട്ടില്ലാത്ത ചിത്രത്തില്‍ ബാലതാരങ്ങളായ മോനി, നരേന്ദ്രന്‍, മാധവി, വെങ്കിടേശന്‍ തുടങ്ങിയവരാണ് അഭിനയിച്ചത്. newspaper-boy_1478061234561997ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ ഹാസ്യചിത്രം സംവിധാനം ചെയ്തത് നിസാര്‍ ആണ്. മുകേഷ്, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, കല്‍പന തുടങ്ങിയവരാണ് ഈ ചിത്രത്തിലഭിനയിച്ചത്.കാലചക്രം: 1973ലാണ് ആദ്യ കാലചക്രം പുറത്തിറങ്ങിയത്. പ്രേംനസീര്‍ നായകനായ ഈ ചിത്രത്തിലാണ് മമ്മൂട്ടിക്ക് ആദ്യമായി സംഭാഷണമുള്ള വേഷം ലഭിച്ചത്.

kalachakram_147806123487

സോനു ശിശുപാലാണ് ഹിറ്റ്‌ലറുടെ കഥ ആസ്പദമാക്കി 2002ല്‍ പുറത്തിറങ്ങിയ കാലചക്രം സംവിധാനം ചെയ്തത്.

ചതുരംഗം: ജെഡി തോട്ടാന്‍ സംവിധാനം ചെയ്ത ആദ്യ ചതുരംഗം 1959ലാണ് പുറത്തിറങ്ങിയത്. പ്രേം നസീറും മിസ് കുമാരിയും മുഖ്യവേഷത്തില്‍ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ദേവരാജന്‍ മാസ്റ്ററാണ് സംഗീതം നല്‍കിയത്.

chathurangam_147806123423
2002ല്‍ മോഹന്‍ലാല്‍ നായകനായ രണ്ടാമത്തെ ചതുരംഗം കെ മധുവിന്റെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്. നവ്യ നായരായിരുന്നു നായിക.

വെള്ളിനക്ഷത്രം: 1949ല്‍ പുറത്തിറങ്ങിയ വെള്ളിനക്ഷത്രം ആണ് ഈ പരമ്പരയിലെ ഏറ്റവും പഴയ ചിത്രം. മലയാളത്തിലെ ഏഴാമത്തെ ചിത്രമായ വെള്ളിനക്ഷത്രം ഉദയ സ്റ്റുഡിയോ ആണ് നിര്‍മിച്ചത്.

vellinakshatram_147806123468വിനയന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ വെള്ളിനക്ഷത്രം 2004ലാണ് പുറത്തിറങ്ങിയത്. പ്രിഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രത്തില്‍ കാര്‍ത്തികയായിരുന്നു നായിക. ജയസൂര്യയും ഒരു മുഖ്യവേഷത്തിലെത്തിയ ചിത്രം ബാലതാരം തരുണി സച്ച്‌ദേവിന്റെ അഭിനയമികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. 2012ല്‍ നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ തരുണി മരിച്ചു.

നിവേദ്യം: പ്രേംനസീറും ശ്രീലതയും മുഖ്യവേഷത്തിലഭിനയിച്ച ആദ്യ നിവേദ്യം പുറത്തിറങ്ങിയത് 1978ലാണ്. ജെ ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അടൂര്‍ ഭാസി മറ്റൊരു മുഖ്യ വേഷം ചെയ്തു.
nivedyam_147806123477
ലോഹിതദാസ് പുതുമുഖ നടനും സായ്കുമാറിന്റെ സഹോദരിയുടെ മകനുമായ വിനു മോഹനെ നായകനാക്കി സംവിധാനം ചെയ്ത രണ്ടാമത്തെ നിവേദ്യം പുറത്തിറങ്ങിയത് 2007ലാണ്. നായികയായി അഭിനയിച്ച ഭാമക്കും അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.

 അഞ്ച് സുന്ദരികള്‍: പ്രേംനസീര്‍ നായകനായ എം കൃഷ്ണന്‍ നായര്‍ ചിത്രമായ അഞ്ച് സുന്ദരികള്‍ 1968ലാണ് പുറത്തിറങ്ങിയത്. ജഗതി ശ്രീകുമാറിന്റെ പിതാവ് ജഗതി എന്‍.കെ ആചാരിയാണ് സിനിമയ്ക്ക് കഥയെഴുതിയതെന്ന പ്രത്യേകതയുണ്ട്. ചിത്രത്തില്‍ ജയഭാരതി, അടൂര്‍ ഭാസി എന്നിവരും അഭിനയിച്ചു.
5-sundarikal_147806123475
ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് അബു, അമല്‍ നീരദ്, അന്‍വര്‍ റഷീദ് എന്നിവര്‍ സംവിധാനം ചെയ്ത അഞ്ച് സിനിമകളുടെ ആന്തോളജിയുടെ പേര് അഞ്ച് സുന്ദരികള്‍ എന്നായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ചിത്രം നിരൂപക ശ്രദ്ധ പിടിച്ചുപറ്റി.

അനാര്‍ക്കലി: അനാര്‍ക്കലിയും സലിം രാജകുമാരനും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന ഹിന്ദി ചിത്രമായ അനാര്‍ക്കലി 1966ല്‍ മലയാളത്തില്‍ റീമേക്ക് ചെയ്തു. മലയാള സിനിമയിലെ ഏതാണ്ടെല്ലാ പ്രമുഖ നടീനടന്‍മാരും അഭിനയിച്ച ചിത്രത്തില്‍ ഗായകന്‍ യേശുദാസിനും ഒരു വേഷമുണ്ടായിരുന്നു.
anarkali_147806123446
2015ല്‍ പ്രിഥ്വിരാജിനെ നായകനാക്കി സച്ചി സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമാണ് അനാര്‍ക്കലി. ഭൂരിഭാഗവും ലക്ഷദ്വീപില്‍ ചിത്രീകരിച്ച സിനിമ ഹിറ്റായിരുന്നു.

വേട്ട: 1984ല്‍ മോഹന്‍രൂപിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു മുഖ്യവേഷത്തില്‍ അഭിനയിച്ചത്. 80കളിലെ പ്രമുഖ നടിയായിരുന്ന പ്രമീളയാണ് നായികവേഷത്തിലെത്തിയത്. രണ്ടാമത്തെ വേട്ട സംവിധാനം ചെയ്ത രാജേഷ് പിള്ള മരിച്ച് മൂന്നാമത്തെ ദിവസം ആദ്യ വേട്ട സംവിധാനം ചെയ്ത മോഹന്‍രൂപ് മരിച്ചു.
vettah_147806123422
രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ വേട്ടയില്‍ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും മുഖ്യവേഷത്തിലെത്തി. വലിയ പ്രതീക്ഷയുണര്‍ത്തി റിലീസ് ചെയ്ത ചിത്രം എന്നാല്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞു.

വിസ്മയം: 1998ലാണ് രഘുനാഥ് പലേരി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ആദ്യ വിസ്മയം പുറത്തിറങ്ങിയത്. സിനിമയ്ക്ക് കാര്യമായ വിജയം നേടാനായില്ല.
vismayam_147806123489
മോഹന്‍ലാല്‍ നായകനായെത്തിയ വിസ്മയം 2016ലാണ് റിലീസായത്. മനമന്ത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ മലയാളം പതിപ്പായിരുന്നു ഇത്. ചിത്രത്തിന് ബോക്‌സോഫീസില്‍ കാര്യമായ വിജയം നേടാനായില്ല.

 ഊഴം: 1998ല്‍ പുറത്തിറങ്ങിയ ഹരികുമാര്‍ ചിത്രമായ ഊഴത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയത് ജോണ്‍ പോളും ബാലചന്ദ്രന്‍ ചുള്ളിക്കാടുമാണ്. തിലകന്‍, മധു, സുകുമാരി, പാര്‍വതി തുടങ്ങിയവര്‍ അഭിനയിച്ച ഊഴം ഒരു കുടുംബചിത്രമായിരുന്നു.

oozhamആദ്യത്തെ ഊഴം കുടുംബചിത്രം ആയിരുന്നെങ്കില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത 2016ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ഊഴം പ്രതികാരകഥ പറയുന്ന സിനിമയായിരുന്നു.