ഋതു ശലഭമായ് ശ്രേയ ഘോഷാല്‍ വീണ്ടും മലയാളം പാടുന്നു: സിനിമ പത്തു കല്‍പ്പനകള്‍

വീണ്ടും ശ്രേയാഘോഷാല്‍ മലയാളം പാടുന്നു. പത്തു കല്‍പ്പനകളിലെ ഗാനം പുറത്തു വിട്ടത് വിനീത് ശ്രീനിവാസന്‍

ഋതു ശലഭമായ് ശ്രേയ ഘോഷാല്‍ വീണ്ടും മലയാളം പാടുന്നു: സിനിമ പത്തു കല്‍പ്പനകള്‍

മീരജാസ്മിന്‍ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന എഡിറ്റര്‍ ഡോണ്‍മാക്സ് സംവിധാനം ചെയ്യുന്ന പത്തു കല്‍പ്പനകള്‍ സിനിമയില്‍ ശ്രേയഘോഷാല്‍ പാടുന്ന ഋതു ശലഭമേ എന്നു തുടങ്ങുന്ന ഗാനവും രംഗങ്ങളും വിനീത് ശ്രീനിവാസന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.

റിതികയാണ് പാട്ടിലുടനീളമുള്ളത്. ശ്രേയയും ഗായകനായ വൈക്കം സ്വദേശ് ഉദയ് രാമചന്ദ്രനും വീഡിയോയിലുണ്ട്.
സ്ത്രീ കേന്ദ്രീകൃതമായ സിനിമയാണ് പത്തു കല്‍പ്പനകള്‍. പ്രശസ്ത എഡിറ്ററായ ഡോണിന്റെ ആദ്യ സിനിമയെന്ന നിലയില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്നതാണ് ചിത്രം.


പാട്ട് ഇവിടെ കാണാം:

https://www.youtube.com/watch?v=UImIDPu5F0E&feature=youtu.be

മലയാളിയുടെ ഹൃദയത്തിലേയക്ക് വീണ്ടും ശ്രേയയുടെ സ്വരമെത്തുകയാണ്. ഒപ്പം പാടുന്ന ഉദയ് രാമചന്ദ്രന്‍ ശ്രേയയ്ക്കൊപ്പം മലയാളത്തിലേയ്ക്ക് അവതരിപ്പിക്കപ്പെടുകയാണ്. മഹാത്മാഗാന്ധി സര്‍വ്വകലാശാല യുവജനോത്സവങ്ങളിലൂടെ പാട്ടുകാരനായി ഉയര്‍ന്നു വന്നയാളാണ് ഉദയ്. കോഴിക്കോട് സ്വദേശിയായ മിഥുന്റെ ആദ്യ സിനിമാ സംഗീതമാണ് പത്തു കല്‍പ്പനയിലൂടെ കേള്‍ക്കുന്നത്. ശ്രേയയുടെ ക്യാരക്ടര്‍ ഒരു മിക്സാണ്. ആ സ്വരം കേള്‍ക്കുന്ന പോലെ തന്നെ. റെക്കോര്‍ഡനു വരുമ്പോള്‍ വളരെ ജോളിയായിരിക്കും. ഓരോ പാട്ടും വളരെ ആസ്വദിച്ചാണ് പാടുക. എത്രബുദ്ധിമുട്ടിയാലും പാട്ട് നന്നാകണമെന്ന വാശിയുണ്ട്. ആ ഡെഡിക്കേഷനാകും അവര്‍ പാടുമ്പോള്‍ മലയാളിയാണെന്ന ഫീല്‍ ഉണ്ടാകുന്നത്- സിനിമയുടെ സംഗീത സംവിധായകന്‍ മിഥുന്‍ ഈശ്വര്‍ പറയുന്നു.
എസ് ജാനകി സിനിമയിലെ അമ്മപ്പൂവിന് എന്നു തുടങ്ങുന്ന ഗാനം സിനമയില്‍ ആലപിച്ചിട്ടുണ്ട്. ജാനകിയമ്മ ഈ ഗാനമാണ് തന്റെ അവസാന സിനിമാ ഗാനമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പാട്ട് റെക്കോര്‍ഡ് ചെയ്ത ശേഷമാണ് ജാനകിയമ്മ ആ പ്രഖ്യാപനം നടത്തിയത്. യേശുദാസും പാടുന്നു. സിനിമയിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന മീരാ ജാസ്മിന്‍ വേതാള ചിറകില്‍ എന്നു തുടങ്ങുന്ന ഗാനവും ആലപിക്കുന്നു.

Story by