പഞ്ചാബിലെ ജയിലില്‍ സായുധാക്രമണം; ഖാലിസ്താന്‍ നേതാവിനെ മോചിപ്പിച്ചു

പൊലീസ് യൂണിഫോമിലെത്തിയ സംഘം നിറയൊഴിച്ചുകൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ജയിലില്‍ നിന്ന് ഇയാളെ മോചിപ്പിച്ചത്.

പഞ്ചാബിലെ ജയിലില്‍ സായുധാക്രമണം; ഖാലിസ്താന്‍ നേതാവിനെ മോചിപ്പിച്ചു

അമൃതസര്‍: പഞ്ചാബിലെ നഭാ സെന്‍ട്രല്‍ ജയിലില്‍ പൊലീസ് യൂണിഫോമിലെത്തിയ സായുധ സംഘം ആക്രമണം നടത്തി ഖാലിസ്താന്‍ നേതാവ് ഉള്‍പ്പെടെ നാലുപേരെ മോചിപ്പിച്ചു. അക്രമണം നടത്തിയ സംഘത്തില്‍ പത്തുപേരുണ്ടായിരുന്നു. നിരോധിത ഭീകര സംഘടനായ ഖാലിസ്താന്റെ തലവന്‍ ഹര്‍മിന്ദര്‍ സിങ് മിന്റുവിനെയാണ് അക്രമികള്‍ മോചിപ്പിച്ചത്.

പൊലീസ് യൂണിഫോമിലെത്തിയ സംഘം തുരുതുരെ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ജയില്‍ തകര്‍ത്ത് ഇയാളെ മോചിപ്പിച്ചത്. പൊലീസിന് നേരെ ഇവര്‍ വെടിയുതിര്‍ത്ത് ശേഷം പുറത്തുകടന്നുവെന്നാണ് വിവരം.


ഖാലിസ്താന്‍ നേതാവിനൊപ്പം രക്ഷപ്പെട്ടത് അധോലോക സംഘത്തിലെ നാലുപേരാണ്. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നിവരാണ് മോചിക്കപ്പെട്ടത്. നിരവധി ഭീകരവാദ കേസുകളില്‍ പ്രതിയായ ഹര്‍മിന്ദര്‍ സിങ്ങിനെ 2014 ല്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് പഞ്ചാബ് പൊലീസ് പിടികൂടിയത്. പത്തോളം ഭീകരവാദ കേസുകളില്‍ പ്രതിയാണ് ഇയാള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Read More >>