അറസ്റ്റ് ഭയന്ന് അച്ഛന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു സാക്കിര്‍ നായിക്

സാക്കിര്‍ നായികിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷനെ യുഎപിഎ നിയമപ്രകാരം, നിയമവിരുദ്ധമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു

അറസ്റ്റ് ഭയന്ന് അച്ഛന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു സാക്കിര്‍ നായിക്

മുംബൈ: അറസ്റ്റ് ഭയന്ന് സ്വന്തം അച്ഛന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു മതപണ്ഡിതന്‍ സാക്കിര്‍ നായിക്. കഴിഞ്ഞ ദിവസം സാക്കിര്‍ നായികിന്റെ അച്ഛന്‍ ഡോ.അബ്ദുല്‍ കരീം നായിക് ഹൃദയാഘാതം മൂലം സിറ്റി ഹോസ്പ്പിറ്റലില്‍ മരണമടഞ്ഞിരുന്നു. ബോംബെ സൈക്യാട്രിക് സൊസൈറ്റിയുടെ മുന്‍ പ്രസിഡനറും വിദ്യാഭാസ പ്രവര്‍ത്തകനും കൂടിയായ അദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങുകളില്‍ ഏതാണ്ട് 1500ഓളം പേര്‍ പങ്കെടുത്തു.

മരണവിവരം അറിയിച്ചെങ്കിലും താന്‍ മലേഷ്യയിലായാതിനാല്‍ എത്താന്‍ കഴിയില്ലെന്നു നായിക് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. അറസ്റ്റ് ഭയന്നാണ് നായിക് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നാണ് ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹം വരാന്‍ സാധ്യതയുള്ളതിനാല്‍ ചടങ്ങുകള്‍ ക്രൈംബ്രാഞ്ചിന്റെയും ദേശീയ അന്വേഷണ ഏജന്‍സിയുടെയും കനത്ത നിരീക്ഷണത്തിലായിരുന്നു.


ധാക്കയില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ നായികിന്റെ പ്രഭാഷണങ്ങള്‍ പ്രചോദനമായെന്ന് ഭീകരരുടെ മൊഴി പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് രാജ്യം വിടാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്. നിലവില്‍ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷനെ യുഎപിഎ നിയമപ്രകാരം, നിയമവിരുദ്ധമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു.

Read More >>