സാക്കിര്‍ നായിക്കിന്റെ പിതാവ് അന്തരിച്ചു; നായിക്ക് ഇന്ത്യയിലേക്ക് വരുമെന്ന് സൂചന

ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു ഡോക്ടറും വിദ്യാഭ്യാസ വിദഗ്ദ്ധനുമായിരുന്ന അബ്ദുള്‍ കരീമിന്റെ അന്ത്യം.

സാക്കിര്‍ നായിക്കിന്റെ പിതാവ് അന്തരിച്ചു; നായിക്ക് ഇന്ത്യയിലേക്ക് വരുമെന്ന് സൂചന

വിവാദ ഇസ്ലാമിക പണ്ഡിതന്‍ ഡോ. സാക്കിര്‍ നായിക്കിന്റെ പിതാവ് അബ്ദുള്‍ കരീം നായിക് (87) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു ഡോക്ടറും വിദ്യാഭ്യാസ വിദഗ്ദ്ധനുമായിരുന്ന അബ്ദുള്‍ കരീമിന്റെ അന്ത്യം.

അതേസമയം ധാക്ക സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ അറസ്റ്റ് ഭയന്ന് സൗദി അറേബ്യയില്‍ കഴിയുന്ന സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്ക് വരാന്‍ സാധ്യതയുണ്ടെന്ന് അബ്ദുള്‍ കരീം നായിക്കിന്റെ സഹായി പറഞ്ഞു. എന്നാല്‍ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ നായിക്കിന് എത്തിച്ചേരാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ നായിക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന.

സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള നായിക്കിന്റെ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഉടന്‍ നിരോധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More >>