കണ്ണൂരിൽ യുവാവിനെ കുത്തിക്കൊന്നു; രാഷ്ട്രീയ ബന്ധമില്ലെന്ന് പോലീസ്

വയറിനും തോളിനും മാരകമായി കുത്തേറ്റ ഫാറൂഖിനെ ഉടൻതന്നെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണപ്പെടുന്നതിനു മുൻപ് ഫാറൂഖ് സംഭവത്തെക്കുറിച്ച് കൃത്യമായ മൊഴി നൽകിയിട്ടുണ്ട്

കണ്ണൂരിൽ യുവാവിനെ കുത്തിക്കൊന്നു; രാഷ്ട്രീയ ബന്ധമില്ലെന്ന് പോലീസ്

കണ്ണൂര്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റു മരിച്ചു. അഴീക്കോട് സ്വദേശി ഫറൂഖാണ്‌ മരിച്ചത്. എസ്ഡിപിഐയുടെ പ്രാദേശിക നേതാവാണ് കൊല്ലപ്പെട്ട ഫാറൂഖ്. പ്രദേശവാസിയായ റൗഫ് ആണ് ഫാറൂഖിനെ ആക്രമിച്ചത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. വ്യക്തിപരമായ പ്രശ്നങ്ങൾ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.
വയറിനും കൈത്തോളിനും മാരകമായി കുത്തേറ്റ ഫാറൂഖിനെ ഉടൻതന്നെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണപ്പെടുന്നതിനു മുൻപ് ഫാറൂഖ് സംഭവത്തെക്കുറിച്ച് കൃത്യമായ മൊഴി നൽകിയിട്ടുണ്ട്. ഉച്ചയോടെയാണ് മരണം സംഭവിച്ചത്. നിരവധി കഞ്ചാവുകേസുകളിൽ പ്രതിയാണ് ഫാറൂഖിനെ ആക്രമിച്ച റൗഫ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഒറ്റപ്പെട്ട സംഭവമായതിനാൽ തന്നെ പ്രദേശത്ത് സ്ഥിതി ശാന്തമാണ്.

Read More >>