സപ്ലൈ ഓഫീസില്‍ സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ മാറിക്കയറിയത് കോടതിയില്‍; നേതാക്കളും പ്രവര്‍ത്തകരും പോലീസ് കസ്റ്റഡിയില്‍

അര്‍ഹതപ്പെട്ടവര്‍ക്ക് റേഷന്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സപ്ലൈ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് ഇത്തരത്തില്‍ കലാശിച്ചത്.

സപ്ലൈ ഓഫീസില്‍ സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ മാറിക്കയറിയത് കോടതിയില്‍; നേതാക്കളും പ്രവര്‍ത്തകരും പോലീസ് കസ്റ്റഡിയില്‍

സമരം ചെയ്യാന്‍ ഉദ്ദേശിച്ചത് സപ്ലൈ ഓഫീസില്‍. ഒടുവില്‍ ഓഫീസ് മാറിക്കയറിയത് കോടതിയിലും. ചീറ്റിപ്പോയ സമരമത്തിനൊടുവില്‍ നേതാക്കളും പ്രവര്‍ത്തകരും പോലീസ് കസ്റ്റഡിയിലായി.

അര്‍ഹതപ്പെട്ടവര്‍ക്ക് റേഷന്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സപ്ലൈ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് ഇത്തരത്തില്‍ കലാശിച്ചത്. സപ്ലൈ ഓഫിസിലേക്ക് ധര്‍ണ നടത്താനിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഓഫിസ് അറിയാത്തതിനെ തുടര്‍ന്ന് സമീപത്തുളള കോടതിയിലേക്ക് മാറിക്കയറുകയാണ് ഉണ്ടായത്.

മുദ്രാവാക്യം വിളികളോടെ ലേബര്‍ കോടതിയിലേക്കും ഉപഭോക്തൃ കോടതിയിലേക്കും ഇവര്‍ മാറിക്കയറുകയായിരുന്നു. എന്നാല്‍ പറ്റിയ അബദ്ധം തിരിച്ചറിഞ്ഞപ്പോഴേക്കും പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി.

Read More >>