എംഎം ഹസന്‍ അധ്യക്ഷനായ ജനശ്രീയുടെ പരിപാടിക്ക് പിണറായി വിജയന് ക്ഷണം; ഹസന്റേത് സ്വാശ്രയ സമരം ചെയ്യുന്ന പ്രവര്‍ത്തകരെ വഞ്ചിക്കുന്ന നിലപാടെന്ന് യൂത്ത് കോണ്‍ഗ്രസ്

സംസ്ഥാന ജന. സെക്രട്ടറി ജോഷി കോടംകണ്ടത്താണ് ഹസ്സനെതിരെ രംഗത്തെത്തിയത്. ഒരുവശത്ത് മുഖ്യമന്ത്രിക്കെതിരേ സമരം ചെയ്യുകയും മറുവശത്ത് പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാവിന്റെ നേതൃത്വത്തിലുള്ള പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ജോഷി യോഗത്തില്‍ ചോദിച്ചു.

എംഎം ഹസന്‍ അധ്യക്ഷനായ ജനശ്രീയുടെ പരിപാടിക്ക് പിണറായി വിജയന് ക്ഷണം; ഹസന്റേത് സ്വാശ്രയ സമരം ചെയ്യുന്ന പ്രവര്‍ത്തകരെ വഞ്ചിക്കുന്ന നിലപാടെന്ന് യൂത്ത് കോണ്‍ഗ്രസ്

കെപിസിസി ഉപാധ്യക്ഷന്‍ എംഎം ഹസന്‍ ചെയര്‍മാനായ ജനശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടയില്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച നടപടിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്. ജനശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന മതേതരമാര്‍ച്ചിന്റെ സമാപനയോഗത്തിലാണ് പിണറായിക്ക് ക്ഷണമുണ്ടായത്. സ്വാശ്രയസമരം നടക്കുന്നതിനിടെ പിണറായിയെ ക്ഷണിച്ച ഹസ്സന്റെ നടപടിയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയോഗത്തില്‍ കടുത്ത വിമര്‍ശനമാണ് നടന്നത്.

സംസ്ഥാന ജന. സെക്രട്ടറി ജോഷി കോടംകണ്ടത്താണ് ഹസ്സനെതിരെ രംഗത്തെത്തിയത്. ഒരുവശത്ത് മുഖ്യമന്ത്രിക്കെതിരേ സമരം ചെയ്യുകയും മറുവശത്ത് പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാവിന്റെ നേതൃത്വത്തിലുള്ള പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ജോഷി യോഗത്തില്‍ ചോദിച്ചു. ഇത് ശരിയായ നടപടിയല്ലെന്നും സമരം ചെയ്യുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് ഇതെന്നും ജോഷി പറഞ്ഞു. ജോഷിയുടെ ഈ നിലപാടിനോട് മറ്റ് നേതാക്കളും യോജിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെതിരെും യോഗത്തില്‍ വിമര്‍ശനമുണ്ടായി. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ വക്താവായി ഫസല്‍ ഗഫൂര്‍ രംഗത്ത് വരികയാണെന്ന് സംസ്ഥാന സെക്രട്ടറി സിദ്ദിക്ക് പന്താവൂര്‍ പറഞ്ഞു. ഏറ്റവും വലിയ അഴിമതിക്കാരനായ ഫസല്‍ ഗഫൂര്‍ പ്രസിഡന്റായ എംഇഎസിന്റെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥി പ്രവേശനത്തിന്റെയും നിയമനത്തിന്റെയും പേരില്‍ ലക്ഷങ്ങള്‍ കൈപ്പറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദൃശ്യമാധ്യമങ്ങള്‍ അദ്ദേഹത്തെ മഹത്വവത്കരിക്കുകയാണെന്നും സദ്ദിക്ക് കുറ്റപ്പെടുത്തി.

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപടികളുമായി മുന്നോട്ടുപോകാനാണ് യൂത്ത്‌കോണ്‍ഗ്രസിന്റെ തീരുമാനം. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും വഴിതടയുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി. ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍നിന്നും യുഡിഎഫ്. പ്രതിനിധികള്‍ വിട്ടുനില്‍ക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ യുഡിഎഫ് ഭരണമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുള്‍പ്പെടെ മന്ത്രിമാരെ പങ്കെടുപ്പിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നത് തല്‍ക്കാലം ഒഴിവാക്കണമെന്നുള്ള നിര്‍ദ്ദേശവും യോഗത്തില്‍ വന്നു.

യുഡിഎഫ് മുന്നണിയിലെ ഘടകകക്ഷികളുടെ യുവജന സംഘടനകളുമായി ചേര്‍ന്നു സംയുക്തമായി സ്വാശ്രയ സമരം നടത്തുന്നതിനെതിരേയും യോഗത്തില്‍ രൂക്ഷവിമര്‍ശനമുണ്ടായി. സമരം ആരംഭിച്ചശേഷം അതു മുന്നോട്ടു കൊണ്ടുപോയതും അതിനുവേണ്ടി ഇതുവരെ ചോര നീരാക്കിയതും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ്. അതിന്റെ നേട്ടം മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതില്ലെന്ന പൊതു അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇതിനോടു വിയോജിക്കുകയായിരുന്നു. സമരം മുന്നോട്ടു കൊണ്ടുപോകാനും മുന്നണിയുടെ കെട്ടുറപ്പിനും പല വിട്ടുവീഴ്ചകളും മവണ്ടിവരുമെന്ന് യോഗത്തില്‍ ഡീന്‍ പറഞ്ഞു.

Read More >>