യെമനില്‍ വ്യോമാക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടു

പ്രാദേശിക കൗണ്‍സില്‍ മേധാവിയായ മേജര്‍ ജനറല്‍ അബ്ദുല്‍ ഖാദര്‍ ഹിലാല്‍ അടക്കം ഹൂതി വിഭാഗത്തിലെ നിരവധി സൈനികനേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യെമനില്‍ വ്യോമാക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടു

യെമന്‍: യെമനില്‍ സൗദി അറേബ്യന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. പ്രാദേശിക കൗണ്‍സില്‍ മേധാവിയായ മേജര്‍ ജനറല്‍ അബ്ദുല്‍ ഖാദര്‍ ഹിലാല്‍ അടക്കം ഹൂതി വിഭാഗത്തിലെ നിരവധി സൈനികനേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു സംസ്‌കാര ചടങ്ങ് നടക്കുന്ന ഹാളിലുണ്ടായിരുന്നവരാണ് ആക്രമണത്തിനിരയായത്. അതേസമയം, ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് സഖ്യസേന വ്യക്തമാക്കി.


തലസ്ഥാനനഗരിയില്‍ വേരുറപ്പിച്ച ഹൂതി വിമതര്‍ക്കെതിരെ യെമന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് സൗദി ആക്രമണം നടത്തിവരികയാണ്. അടുത്തകാലത്ത് നടന്ന ഏറ്റവും ഭീകരമായ ആക്രമണത്തിനാണ് ശനിയാഴ്ച യെമന്‍ സാക്ഷ്യം വഹിച്ചത്. സംഭവത്തില്‍ ദ്രുത അന്വേഷണവും ജനജീവിതത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും യുഎന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

2015 മുതല്‍ നടന്നുവരുന്ന സൗദി സഖ്യത്തിന്റെ ആക്രമണങ്ങളില്‍ യെമനില്‍ ആറായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. അതിലേറെയും സാധാരണ ജനങ്ങളാണ്.