തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ പത്താം വാര്‍ഷികം അവിസ്മരണീയമാക്കാന്‍ ട്രാസ്‌ക് മഹോത്സവം 2016

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ പേരും പെരുമയും കുവൈറ്റിന്റെ മണ്ണില്‍ പ്രതിഫലിപ്പിച്ച, തൃശ്ശൂര്‍ക്കാരുടെ കൂട്ടായ്മ, തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ കുവൈറ്റ് ഇന്ന് വരെ കാണാത്ത ദൃശ്യ ശ്രവ്യ വിസ്മയത്തിനു വേദി ഒരുക്കുന്നു.

ഒക്ടോബര്‍ 21 നു വൈകിട്ട് 4 മണി  മുതല്‍ 10 മണി വരെ  അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൈതാന്‍ ഹവലിയില്‍ വച്ച് നടക്കുന്ന മഹോത്സവം 2016 കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ. സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങില്‍ പ്രമുഖ വ്യവസായി ശ്രീ. സി.കെ. മേനോന്‍ വിശിഷ്ടാതിഥി  ആയിരിക്കും. തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളുടെയും കുവൈറ്റിലെയും കേരളത്തിലെയും പ്രമുഖര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും.