'സ്വര്‍ഗത്തില്‍ പോയ' യുവതി അടിച്ചുമാറ്റിയത് ന്യൂറോസര്‍ജന്റെ വിശ്വപ്രസിദ്ധ അനുഭവം?

താന്‍ സ്വര്‍ഗത്തില്‍ പോയതായും യേശുവിനെക്കണ്ട് സംസാരിച്ചതായും അവകാശപ്പെട്ട് ദൈവപുത്രിയാകാന്‍ ശ്രമിച്ച യുവതി പ്രമുഖ അമേരിക്കന്‍ ന്യൂറോളജിസ്റ്റിന്റെ 'സ്വര്‍ഗാനുഭവം' മോഷ്ടിച്ചതാണോ?.

താന്‍ സ്വര്‍ഗത്തില്‍ പോയതായും യേശുവിനെക്കണ്ട് സംസാരിച്ചതായും അവകാശപ്പെട്ട് ദൈവപുത്രിയാകാന്‍ ശ്രമിച്ച യുവതി പ്രമുഖ അമേരിക്കന്‍ ന്യൂറോളജിസ്റ്റിന്റെ 'സ്വര്‍ഗാനുഭവം' മോഷ്ടിച്ചതാണെന്ന് സൂചന. ഡോ. എബന്‍ അലക്‌സാണ്ടറിന്റെ 'പ്രൂഫ് ഓഫ് ഹെവന്‍' എന്ന അദ്ദേഹത്തിന്റെ  ബെസ്റ്റ് സെല്ലറില്‍ പറയുന്ന അനുഭവങ്ങളുമായി സിസ്റ്റര്‍ ഷാരന്‍
ആന്‍ ജോര്‍ജിന്റെ 'സ്വര്‍ഗാനുഭവ'ത്തിന് സാമ്യങ്ങളുണ്ട്. അത്യപൂര്‍വ രോഗം ബാധിച്ച് മരണക്കിടക്കിയാലായ ഡോക്ടര്‍ ആ സമയത്തുണ്ടായ 'സ്വര്‍ഗാനുഭവങ്ങള്‍' ഉള്‍പ്പെടുത്തി പുസ്തകങ്ങള്‍ പുറത്തിറക്കിയിരുന്നു. മരണക്കിടക്കയില്‍ കിടക്കവേ യേശുവിന്റെ ശബ്ദം കേള്‍ക്കുന്നതായും സ്വര്‍ഗത്തിലെത്തുന്നതായും അവിടെ മനോഹര കാഴ്ചകള്‍ കണ്ടതായും അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. തന്നെ സ്വര്‍ഗത്തിലേക്ക് സുന്ദരിയായ മാലാഖ നയിക്കുന്നതായും തിരികെ സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയില്‍ എത്തിക്കുന്നതായും വിവരിക്കുന്നുണ്ട്.

‘സ്വര്‍ഗത്തില്‍ പോയിവന്ന’ യുവതിയെക്കാത്ത് ഭൂമിയില്‍ ട്രോള്‍മഴ


സ്വര്‍ഗത്തിലെ അനുഭവങ്ങള്‍ ഇരുവരുടേതും പൂര്‍ണമായി ഒരുപോലെയല്ലങ്കിലും രോഗിയായി കിടക്കുമ്പോഴാണ് ഇരുവരും സ്വര്‍ഗത്തില്‍ 'പോകുന്നത്'. സിസ്റ്റര്‍ ഷാരന്‍ ഡോ. എബന്‍ അലക്‌സാണ്ടറിന്റെ പുസ്തകം വായിച്ചിരിക്കാനാണ് സാധ്യതയെന്ന് അനുഭവങ്ങളിലെ സാമ്യം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് യുവതി താന്‍ സ്വര്‍ഗത്തില്‍ പോയതായും യേശുവിനോട് സംസാരിച്ചതായും കെട്ടിടങ്ങളും പുഴയുമൊക്കെ കണ്ടതായും അവകാശപ്പെടുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായത്‌.

‘മരിച്ച് സ്വര്‍ഗ്ഗത്തില്‍ പോയിവന്ന’ മലയാളി പെണ്‍കുട്ടിയെ പരിചയപ്പെടാം


എബന്‍ അലക്‌സാണ്ടറുടെ പുസ്തകം വായിച്ചാല്‍ സിസ്റ്റര്‍ ഷാരനൊക്കെ എന്ത് എന്നാര്‍ക്കും തോന്നിപ്പോകും. ലക്ഷക്കണക്കിന് കോപ്പികളാണ് പ്രൂഫ് ഓഫ് ഹെവന്റേത് വിറ്റഴിഞ്ഞതെന്ന് സിസ്റ്റര്‍ ഷാരന്‍ അറിഞ്ഞില്ലെന്ന് മാത്രം. അന്ധവിശ്വാസികളായ പാവങ്ങള്‍ക്ക് ആ പുസ്തകം എവിടെനിന്ന് കിട്ടാനാണെന്നും കരുതിക്കാണും. ഈ പുസ്തകം മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്.

Read More >>