വിൻഡോസ് ആനിവേഴ്സറി അപ്ഡേറ്റ് പുറത്തിറങ്ങി

ഇതുവരെ വന്നിട്ടുള്ള വിന്‍ഡോസ്‌ അപ്ഡേറ്റുകളിൽ വ്യത്യസ്തമായി വളരെ വലിയ മാറ്റങ്ങളാണു ആനിവേഴ്സറി അപ്ഡേറ്റില്‍ ഉള്ളത്.

വിൻഡോസ് ആനിവേഴ്സറി അപ്ഡേറ്റ് പുറത്തിറങ്ങി

റിയാദ് എം.ആര്‍ 

പതിനാല് മാസത്തിന്‍റെ ഇടവേളയ്ക്കു ശേഷം വിൻഡോസിന്‍റെ  പുതിയ മേജർ അപ്ഡേറ്റ് പുറത്തിറങ്ങിയിരിക്കുന്നു. 'ആനിവേഴ്സറി അപ്ഡേറ്റ്' എന്ന് പേരിട്ടിട്ടുള്ള ഈ നവീകരണം  വിൻഡോസ് 10 പുറത്തിറക്കിയതിനു ശേഷമുള്ള ഏറ്റവും വലിയ അപ്ഡേറ്റ് ആണ്.

ഇനി മുതൽ വേർഷനുകൾ ( വിൻഡോസ് എക്സ് പി/മില്ല്യേണിയം/വിൻഡോസ് 7 ) ഉണ്ടായിരിക്കില്ല എന്ന് വിൻഡോസ് 10 പുറത്തിറക്കുമ്പോൾ തന്നെ മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. പകരം ഇനി മുതല്‍ വിൻഡോസ് 10 ന്റെ അപ്ഡേറ്റുകൾ മാത്രമായിരിക്കും ഉണ്ടാവുക എന്നും കമ്പനി അറിയിച്ചിരുന്നു.


ഇതുവരെ വന്നിട്ടുള്ള അപ്ഡേറ്റുകളിൽ വ്യത്യസ്തമായി വളരെ വലിയ മാറ്റങ്ങളാണു ആനിവേഴ്സറി അപ്ഡേറ്റില്‍ ഉള്ളത്.

START_W10


ഇതില്‍ പ്രകടമായി കാണാവുന്ന അപ്ഡേറ്റുകള്‍ ഇവയാണ്:

  1. റൈറ്റ് സൈഡ് ടാസ്ക് ബാറിലേക്ക് ഒരു ആക്ഷൻ സെന്റർ കൊണ്ട് വന്നിട്ടുണ്ട്.

  2. ടാസ്ക്ബാറിലെ കലണ്ടർ വ്യൂവില്‍ പ്രകടമായ വ്യത്യാസം കാണാം.

  3. നേരത്തെ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി സ്റ്റാർട്ട് മെനു മൂന്ന് പാർട്ടായി തിരിച്ചിട്ടുണ്ട്.

  4. പരിഷ്കാരിയായ വിൻഡോസ് ഡിഫണ്ടറാണു എടുത്ത് പറയേണ്ട മറ്റൊരു അപ്ഡേറ്റ്.

  5. മൈക്രോസോഫ്റ്റിന്റെ പേഴ്സണൽ ഇന്റലിജന്റ് അസിസ്റ്റന്റായ കോർട്ടാനയുമായി നിങ്ങളുടെ ആൻഡ്രോയ്ഡ് ഡിവൈസ് കണക്റ്റ് ചെയ്യാനും മെസ്സേജിംഗ്, ഫോൺ ഐഡന്റിഫിക്കേഷൻ തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നുള്ളത് ഈ അപ്ഡേറ്റിന്റെ മറ്റൊരു പ്രത്യേകതയാണു.

  6. മൈക്രോസോഫ്റ്റിന്റെ അപ്ഡേറ്റ് കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നവർക്ക് ആശ്വാസമായി ആക്റ്റീവ് അവർ ഓപ്ഷൻ ഈ അപ്ഡേറ്റിൽ കൊണ്ട് വന്നിട്ടുണ്ട്, എന്ന് വെച്ചാൽ ആക്റ്റീവ് അവറുകളിൽ അപ്ഡേറ്റ് വർക്ക് ചെയ്യില്ലന്നർത്ഥം. യൂസറിനു ഈ ആക്റ്റീവ് അവർ സെറ്റ് ചെയ്ത് വെയ്ക്കാനായി സാധിക്കും.


പിന്നെയും ധാരാളം പുതിയ ഫീച്ചറുകൾ ഈ വേർഷനിലുണ്ട്. നേരത്തെ സെറ്റ് ചെയ്ത് വെച്ചിരുന്ന പ്രൈവസി സെറ്റിംഗ്സ് ഒന്നു കൂടെ ചെയ്യേണ്ടി വരും എന്നുള്ളത് ഈ അപ്ഡേറ്റിന്റെ ഒരു ന്യുനതയാണ്.

ഡാർക്ക് മോഡ് തീം ആപ്പുകൾ, ഫേസ്ബുക്കിലേത് പോലെ ഇമോജികൾ, ലോക്ക് സ്ക്രീനിൽ തന്നെ മ്യൂസിക് ആപ്പ് കണ്ട്രോൾ ചെയ്യാനുള്ള ഓപ്ഷൻ തുടങ്ങി ആവശ്യവും അനാവശ്യവുമായ ഒരു പിടി ഫീച്ചറുകൾ ഈ അപ്ഡേറ്റിലുണ്ട്.

അപ്ഡേറ്റ് ചെയ്യുന്നവരുടെ ശ്രദ്ധക്ക് അനുഭവത്തില്‍ നിന്നും :

8 ജിബി കോൺഫിഗറേഷനിലുള്ള ഒരു സിസ്റ്റത്തിൽ ആനിവേഴ്സറി അപ്ഡേറ്റ് ചെയ്യാൻ രണ്ട് മണീക്കൂര്‍ സമയം വേണ്ടി വന്നു. അതിനാല്‍ തന്നെ, അതിലും കുറച്ചു കോൺഫിഗറേഷനിലുള്ള സിസ്റ്റത്തിൽ ( 4 ജി ബി ) മൂന്ന് മൂന്നര മണിക്കൂറും അതിലധികമോ സമയം പ്രതീക്ഷിക്കാം. സിസ്റ്റം അപ്ഡേറ്റിലിട്ട് ഒരുറക്കം ഉണര്‍ന്നു വരുമ്പോള്‍ മാത്രമായിരിക്കും അപ്ഡേറ്റ് പൂര്‍ത്തീകരണം പ്രതീക്ഷിക്കെണ്ടതുള്ളു എന്ന് ചുരുക്കം.

Read More >>