ഇനി വാട്സ്ആപ്പ് വഴി വീഡിയോ കോളും; ആന്‍ഡ്രോയിഡിന് വേണ്ടി വാട്സ്ആപ്പ് ബീറ്റ

വേര്‍ഷന്‍ 2.16.316 മുകളിലുള്ള ഫോണുകളിലാണ് മാത്രമാണ് തല്‍ക്കാലം ഈ സൗകര്യം ലഭ്യമാകുക.

ഇനി വാട്സ്ആപ്പ് വഴി വീഡിയോ കോളും; ആന്‍ഡ്രോയിഡിന് വേണ്ടി വാട്സ്ആപ്പ് ബീറ്റ

ന്യൂയോര്‍ക്ക്ലോകത്തെ ഒന്നാം നമ്പര്‍ ചാറ്റ് ആപ്പായ വാട്‌സ്ആപ്പ് 'വീഡിയോ കോളിങ് ഫീച്ചര്‍' പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. ബീറ്റാ മോഡിലുള്ള ആന്‍ഡ്രോയിഡ്  ഫോണ്‍ ഉപയോക്താക്കള്‍ക്കും സ്വകാര്യം ലഭ്യമായി തുടങ്ങി. വേര്‍ഷന്‍ 2.16.316 മുകളിലുള്ള ഫോണുകളിലാണ് മാത്രമാണ് തല്‍ക്കാലം ഈ സൗകര്യം ലഭ്യമാകുക.

ആപ്പിലുള്ള കോള്‍ ബട്ടണ്‍ പ്രസ്സ് ചെയ്യുമ്പോള്‍ രണ്ട് ഓപ്ഷനുകളാവും കാണുക. വോയ്‌സ് കോള്‍ അല്ലെങ്കില്‍ വീഡിയോ കോള്‍. വോയ്‌സ് കോള്‍ നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുള്ളതാണ്. വീഡിയോ കോള്‍ ഫീച്ചര്‍ വഴി യൂസര്‍മാര്‍ക്ക്  ആളെ കണ്ട് സംസാരിക്കാം. ഒരേസമയം ഫ്രണ്ട് ക്യാമറയും റിയര്‍ ക്യാമറയും ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. കോള്‍ മ്യൂട്ട് ചെയ്യാനും മിസ്ഡ് കോള്‍ ലഭിച്ചാല്‍ അത് സംബന്ധിച്ച നോട്ടിഫിക്കേഷനും യൂസര്‍ക്ക് ലഭിക്കും.


ലോകത്തെ ചാറ്റ് ആപ്പുകളില്‍ വാട്‌സ്ആപ്പ് ആണ് ഒന്നാം സ്ഥാനത്ത്. 100 കോടിയിലധികം വരും വാട്‌സ്ആപ്പ് യൂസര്‍മാരുടെ എണ്ണം. ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി അടുത്തിടെ സ്വകാര്യതാ നയം മാറ്റിയിരുന്നു. വീഡിയോ കോള്‍ സൗകര്യം പൂര്‍ണമായി നടപ്പിലാക്കാന്‍ വാട്സ് ആപ്പിനു സാധിച്ചാല്‍, അത് നിലവിലെ വീഡിയോ ചാറ്റ് രംഗത്തെ പ്രമുഖനായ സ്കൈപ്പിനു വലിയ തലവേദനയാകും സൃഷ്ട്ടിക്കുക.