എന്തിനും ഏതിനും 'Take care' പറയുന്ന ആണിനോട് പെണ്ണിന് പറയാനുള്ളത്

ഇതും മനസ്സിലാക്കി, ഈ പറഞ്ഞതൊക്കെ വായിച്ചു കഴിഞ്ഞും വീണ്ടും 'Take care' പറയാന്‍ വരുന്നവരെ, നിങ്ങളോട് ഒന്നും പറയാന്‍ ഇല്ല!

എന്തിനും ഏതിനും

''ഈ സമയത്ത് ഇങ്ങനെ ഇറങ്ങി നടക്കരുത്, എന്തും സംഭവിച്ചേക്കാം! Take care!''

ഈ ഒരു വര്‍ത്താനം ഒരുമാതിരിപെട്ട എല്ലാ പുരുഷകേസരികളും പറഞ്ഞു കാണും. സ്വയം സംരക്ഷകന്‍റെ വേഷം അണിഞ്ഞു പറഞ്ഞുശീലിച്ചുപോയ വാചകമാണ്. എന്നാല്‍ ഇവരാരും ഒരുകാലത്തും ഒരു സംരക്ഷണത്തിനും ഇറങ്ങി പുറപ്പെട്ടതായും ഇന്നേ വരെ അറിവില്ല.

ഇങ്ങനെ പറയുന്നവരെ ഒരിക്കലും കുറ്റപ്പെടുത്താനും ആവില്ല എന്നത് മറ്റൊരു വിധിവൈപരീത്യം. അവരെ സമൂഹം പഠിപ്പിച്ചു വച്ചത് അതാണ്‌.

ഏതൊരു തെരുവും റോഡും തന്നെ പോലെ തന്നെ അവള്‍ക്കും അവകാശപ്പെട്ടതാണ് എന്നത് അങ്ങ് സമ്മതിക്കാന്‍ ഉള്ള ബുദ്ധിമുട്ടാണ് പ്രധാന പ്രശ്നം.  വീട്ടിലേക്കോ ജോലി സ്ഥലത്തേക്കോ വേറെ എവിടേക്കോ പോകുന്ന ഒരുവളോടു 'അറിയാല്ലോ, നമ്മുടെ നാടാണ്, ഏതൊക്കെ തരക്കാരാണ് പുറത്തുള്ളതെന്ന് അറിയാന്‍ മേല' എന്ന് പറയുന്നവനാണ് ഏറ്റവും വലിയ 'തരക്കാരന്‍' എന്ന് മനസിലാക്കിയെ പറ്റൂ.

ലതീഷ് മോഹന്‍റെ കവിതയില്‍ പറഞ്ഞത് പോലെ 'ഒരുവളും അവളുടെ ആകാശവും അങ്ങനെ പോകുമ്പോള്‍' ആണ് ഈ ഒരു 'സ്നേഹത്തില്‍ ചാലിച്ച' സംരക്ഷകവര്‍ത്താനം വരുന്നത്. ഇതു മാത്രം മതി, ബാക്കിയുള്ള ഓരോ നിമിഷത്തെ കുറിച്ചും ഏതൊരു മനുഷ്യജീവിയും ബേജാറാവാന്‍.

നിങ്ങള്‍ ആലോചിച്ചു നോക്കൂ, എത്രയെത്ര വാട്സാപ് ബോക്സ്കളില്‍ നിങ്ങള്‍ ഈ 'Take care' അടിച്ചിട്ടുണ്ട് എന്ന്! എന്തിനായിരുന്നു? നിങ്ങള്‍ ഇതിന്‍റെ മൊത്തക്കച്ചവടക്കാരനാണോ ?

ഈ 'Take care' പറയുന്നയാള്‍ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അതു കേൾക്കേണ്ടി വരുന്ന ഒരാള്‍ക്കും മനസിലാവില്ല. നാം 'Self defensing' പരിശീലനത്തിന് പോവണം എന്നാണോ ? പുറത്തിറങ്ങുമ്പോള്‍ എവിടെ ആയാലും എന്തായാലും പറയുന്ന ആളൊഴികെ ഉള്ള അപരിചിതരെ സൂക്ഷിക്കണം എന്നോ ?

ഇതും മനസ്സിലാക്കി, ഈ പറഞ്ഞതൊക്കെ വായിച്ചും കഴിഞ്ഞും വീണ്ടും 'Take care' പറയാന്‍ വരുന്നവരെ, നിങ്ങളോട് ഒന്നും പറയാന്‍ ഇല്ല!

With inputs from 

Read More >>