വയനാട്ടിലെ ജനവാസകേന്ദ്രത്തില്‍ തെരുവ് നായ്ക്കളെ വളര്‍ത്തുന്ന ബോബി ചെമ്മണ്ണൂരിന്റെ പ്രാഞ്ചിയേട്ടന്‍ ഷോ: കല്‍പറ്റ ചെമ്മണ്ണൂര്‍ ജ്വല്ലറി പ്രദേശവാസികള്‍ ഉപരോധിച്ചു

ബോബിയുടെ ഉടമസ്ഥതയിലുള്ള എടഗുനിയിലെ സ്ഥലത്ത് കമ്പിവേലിക്കെട്ടിനുള്ളിലാണ് നാല്‍പതോളം നായകളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇത് ശല്യമാകുന്നത് ചൂണ്ടിക്കാട്ടിയാണ് ജ്വല്ലറി ഉപരോധം.

വയനാട്ടിലെ ജനവാസകേന്ദ്രത്തില്‍ തെരുവ് നായ്ക്കളെ വളര്‍ത്തുന്ന ബോബി ചെമ്മണ്ണൂരിന്റെ പ്രാഞ്ചിയേട്ടന്‍ ഷോ: കല്‍പറ്റ ചെമ്മണ്ണൂര്‍ ജ്വല്ലറി പ്രദേശവാസികള്‍ ഉപരോധിച്ചു

കല്‍പറ്റ: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് പിടികൂടിയ ആക്രമകാരികളുള്‍പ്പെടെയുള്ള നായകളെ വയനാട്ടിലെ ജനവാസകേന്ദ്രത്തില്‍ വളര്‍ത്തുന്ന ബോബി ചെമ്മണ്ണൂരിനെതിരെ പ്രദേശവാസികള്‍ രംഗത്ത്. നായകളെ പ്രദേശത്ത് നിന്ന് മാറ്റുന്നത് വരെ ജ്വല്ലറി തുറക്കാന്‍ അനുവദിക്കില്ലെന്ന് കാണിച്ച് എടഗുനി ഭാഗത്തെ നൂറുകണക്കിനാളുകള്‍ കല്‍പറ്റ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്.


ബോബിയുടെ ഉടമസ്ഥതയിലുള്ള എടഗുനിയിലെ സ്ഥലത്ത് കമ്പിവേലിക്കെട്ടിനുള്ളിലാണ് നാല്‍പതോളം നായകളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇത് ശല്യമാകുന്നത് ചൂണ്ടിക്കാട്ടിയാണ് ജ്വല്ലറി ഉപരോധം. നായകള്‍ വര്‍ധിക്കുന്നതോടെ അവയുടെ വിസര്‍ജ്യങ്ങളുള്‍പ്പെടെ മാലിന്യപ്രശ്‌നങ്ങളുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. കമ്പിവേലിയുടെ വാതില്‍ തുറന്നാല്‍ നായകള്‍ പുറത്തേക്ക് വരാനും സാധ്യതയുണ്ട്. കല്‍പറ്റ-പടിഞ്ഞാറത്തറ റോഡില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് ബോബിയുടെ നായ വളര്‍ത്തല്‍ കേന്ദ്രം. പ്രദേശവാസികള്‍ നടത്തുന്ന ജ്വല്ലറി ഉപരോധം സി കെ ശശീന്ദ്രന്‍ എംഎല്‍എയും സമരക്കാര്‍ക്കൊപ്പമുണ്ടായിരുന്നു.

Read More >>