ബല്‍റാമിന്റെ സെല്‍ഫ് ഗോളില്‍ എല്‍ഡിഎഫിന്റെ ആദ്യ വിക്കറ്റ് പോയി

ഭരണതിലെത്തി നാല് മാസത്തിനകം കരുത്തനായ നേതാവിനെ എല്‍ഡിഎഫിന് നഷ്ടമാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായതോട് കൂടി, യുവ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ഫേസ്ബുക്കിലൊരു പോസ്റ്റിട്ടു

ബല്‍റാമിന്റെ സെല്‍ഫ് ഗോളില്‍ എല്‍ഡിഎഫിന്റെ ആദ്യ വിക്കറ്റ് പോയി

തിരുവനന്തപുരം: ഇന്നലെ ഉച്ചയ്ക്കാണ് ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങി സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ രാജി വച്ചത്. സ്വന്തം വകുപ്പില്‍ അടുത്ത ബന്ധുക്കളെ തിരുകി കയറ്റി വിവാദം സൃഷ്ട്ടിച്ച ഇപി പിണറായി മന്ത്രിസഭയില്‍ നിന്നും പുറത്താകുമെന്നു രണ്ടു ദിവസം മുന്‍പേ അഭ്യൂഹങ്ങളുമുണ്ടായിരുന്നു. ഭരണതിലെത്തി നാല് മാസത്തിനകം കരുത്തനായ നേതാവിനെ എല്‍ഡിഎഫിന് നഷ്ടമാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായതോട് കൂടി, യുവ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ഫേസ്ബുക്കിലൊരു പോസ്റ്റിട്ടു.


vt-postആദ്യ ബാറ്റ്സ്മാന്‍ കളി തുടങ്ങി ആദ്യ ഓവറുകളില്‍ തന്നെ പുറത്തായോയെന്നു ഹാസ്യ രൂപേണ ചോദിച്ച വിടിയെ കാത്തിരുന്നത് ട്രോളുകളുടെ പെരുമഴയാണ്.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് അഞ്ചു വര്‍ഷം ഭരിച്ചു. തേര്‍ഡ് അമ്പയര്‍ (കോടതി) അടക്കം പുറത്തേക്ക് വിരല്‍ ചൂണ്ടിയിട്ടും പിച്ചില്‍ കടിച്ചു തൂങ്ങി കിടന്ന ക്യാപ്ടനും കളിക്കാരുമുള്ള ടീമിലെ അംഗമാണ് അമ്പയറുടെ അന്തിമ വിധിക്ക് കാത്തു നില്‍ക്കാതെ താന്‍ ഔട്ടാണെന്ന് സ്വയം മനസിലാക്കി പുറത്തേക്കു പോകുന്ന ഇപിയുടെ വിക്കറ്റ് ആഘോഷിക്കുന്നതെന്നു തുടങ്ങി നിരവധി ട്രോളുകളാണ് ബാലറാമിന്റെ പേരില്‍ പുറത്തു വരുന്നത്.

സംശയത്തിന്റെ ആനുകൂല്യം നല്‍കി ബാറ്റ്സ്മാനെ സംരക്ഷിക്കുന്ന 'ഓണ്‍ ഫീല്‍ഡ്' അമ്പയറല്ല പിണറായിയെന്നു മറ്റൊരു ട്രോള്‍. തന്റെ ടീമിലെ പല 'പ്രമുഖ' ബാറ്സ്മാന്മാരും നിരവധി തവണ ഔട്ടായിട്ടും തെളിവുകളുടെ അഭാവാതില്‍ കണ്ണടയ്ക്കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ പുലിമുരുകനിലെ പഞ്ച് ഡയലോഗില്‍ നിന്നും പ്രജോദനം കൊണ്ട്, തെളിവുകള്‍ക്ക് മുകളിലാണ് ആദര്‍ശമെന്ന സത്യമെന്നു പറഞ്ഞു തന്റെ ടീമിലെ കരുത്തനായ ബാറ്സ്മാനു പുറത്തേക്കുള്ള വഴി കാണിച്ച നായകനാണ് പിണറായി. ടീം മീറ്റിങ്ങില്‍ പോലും ഇപിക്ക് എതിരെ രൂക്ഷമായ നിലപാടെടുത്ത പിണറായിയെ അനുകൂലിച്ചാണ് വിടിയുടെ പോസ്റ്റിനു താഴെ വന്ന മിക്ക കമന്റുകളും ട്രോളുകളും.  സ്വന്തം ടീമിലെ കളിക്കാര്‍ തുരുതുരെ ക്ലീന്‍ ബൗള്‍ഡായിട്ടും 'മീഡിയ ബോക്സില്‍' കയറി എതിര്‍ ടീം കള്ളക്കളി കളിച്ചുവെന്നു വാദിച്ച വിടി ഇപ്പോള്‍ എതിര്‍ ടീമിലെ കളിക്കാരന്‍ നോബോളില്‍ ഹിറ്റ് വിക്കറ്റ് ആയപ്പോള്‍ ആഘോഷിക്കുന്നതില്‍ കുറ്റം പറഞ്ഞുകൂടായെന്നും ട്രോളുണ്ട്.

വിടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ 'തെരുവു വേശ്യയുടെ ചാരിത്ര്യ പ്രസംഗം' എന്ന് വിളിച്ചു കളിയാക്കിയവര്‍ വരെ ഫേസ്ബുക്കിലുണ്ട്.

ടീമിലെ ശക്തരായ താരങ്ങള്‍ ടീമിന് അധികപ്പെറ്റായി മാറിയിട്ടും അവരെ ടീമിന് പുറത്താക്കാന്‍ ആര്‍ജ്ജവമില്ലാതെ പോയ ക്യാപ്ടനും ടീം മാനേജ്മെന്റ്റും എതിര്‍ ടീം അത്തരത്തിലൊരു നിലപാട് സ്വീകരിക്കുമ്പോള്‍ അവരെ അംഗീകരിക്കുകയാണ് വേണ്ടതെന്നും ചിലര്‍ പറയുന്നു.

അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിന്റെ ഭാഗമായി 5 വര്‍ഷം ഭരണത്തില്‍ കടിച്ചുതൂങ്ങിയ ബല്‍റാം തന്റെ 'പോസ്റ്റി'ലൂടെ ഒരു സെല്‍ഫ് ഗോള്‍ അടിച്ചുവെന്നത് സത്യമാണ്, എങ്കിലും അദ്ദേഹം വിചാരിച്ച പോലെ കാര്യങ്ങളും നടന്നു, എല്‍ഡിഎഫിന്റെ ഫസ്റ്റ് വിക്കറ്റും വീണു..