പ്രതിപക്ഷ എംഎൽഎമാരുടെ നിരാഹാര സമരത്തോടുള്ള സർക്കാർ സമീപനം തെറ്റാണെന്ന് വിഎസ് അച്യുതാനന്ദൻ

എംഎല്‍എമാരുടെ സമരം ഒത്തു തീർക്കണമെന്നും വിഎസ് അഭിപ്രായപ്പെട്ടു

പ്രതിപക്ഷ എംഎൽഎമാരുടെ നിരാഹാര സമരത്തോടുള്ള സർക്കാർ സമീപനം തെറ്റാണെന്ന് വിഎസ് അച്യുതാനന്ദൻ

സ്വാശ്രയ കോളേജുകളിൽ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ  പ്രതിപക്ഷ  എംഎൽഎമാർ നടത്തുന്ന നിരാഹാര സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം തെറ്റെന്ന് വിഎസ് അച്യുതാനന്ദന്‍. എംഎല്‍എമാരുടെ സമരം ഒത്തു തീർക്കണമെന്നും വിഎസ് അഭിപ്രായപ്പെട്ടു. എസ്ബിടി-എസ്ബിഐ ലയനത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗസ്ഥർ നടത്തുന്ന സമരം ഉത്ഘാടനം ചെയ്യാനെത്തിയതായിരുന്നു വിഎസ്.

ഷാഫി പറമ്പിൽ, ഹൈബി ഈഡൻ,അനൂപ് ജേക്കബ് എന്നീ എംഎൽഎ മാരാണ് കഴിഞ്ഞ അഞ്ചു ദിവസമായി നിയമ സഭയ്ക്ക് മുന്നിൽ നിരാഹാര സമരം നടത്തുന്നത്.  കഴിഞ്ഞ വെള്ളിയാഴ്ച സമരം നടത്തുന്ന എംഎൽഎമാരെ വിഎസ് സന്ദർശിച്ചിരുന്നു.  അതിനു തൊട്ടു പിന്നാലെയാണ് വിഎസിന്റെ പ്രതികരണം.


സമരത്തോടുള്ള വിഎസിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് കെപിസിസി അധ്യക്ഷൻ വിഎം സുധീരന്‍ പറഞ്ഞു. വിഎസിന്റേത് സ്വാഭാവികവും ന്യായവുമായ പ്രതികരണമാണെന്നും സുധീരൻ പറഞ്ഞു. വിഎസിന്റെ അഭിപ്രായം സർക്കാർ കണക്കിലെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അതിനിടെ നിരാഹാര സമരം നടത്തുന്ന അനൂപ് ജേക്കബിനെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ക്ഷീണിതരാണെങ്കിലും നിരാഹാരം തുടരാനാണ് ഷാഫി പറമ്പിലിന്റേയും ഹൈബി ഈഡന്റേയും തീരുമാനം.

Story by
Read More >>