കമ്മീഷന് ഓഫീസായില്ല; വീട്ടില്‍ യോഗം വിളിച്ചു വിഎസ്സിന്റെ പ്രതിഷേധം

ഓഫിസും സൗകര്യങ്ങളും സർക്കാർ ശരിയാക്കുന്നില്ലെങ്കിൽ പിന്നെ ഔദ്യോഗികവസതിയായ ‘കവടിയാർ ഹൗസിൽ’ തന്നെ പ്രവർത്തനം ആരംഭിക്കാനാണ് വിഎസ് ഉദ്ദേശിക്കുന്നത്.

കമ്മീഷന് ഓഫീസായില്ല; വീട്ടില്‍ യോഗം വിളിച്ചു വിഎസ്സിന്റെ പ്രതിഷേധം

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദൻ സ്ഥാനമേറ്റ് ദിവസങ്ങളിത്ര കഴിഞ്ഞിട്ടും കമ്മിഷന് ഓഫീസ് അനുവധിക്കാത്തില്‍ പ്രതിഷേധമേന്നോണം വിഎസ് തന്റെ ഔദ്യോഗിക വസതിയിൽ കമ്മിഷന്റെ ആദ്യയോഗം വിളിച്ചുചേർത്തു. 14നു മൂന്നരയ്ക്ക് ആദ്യയോഗത്തിനായി എത്താനാണ് ഇതര അംഗങ്ങളായ സിപി നായരോടും നീല ഗംഗാധരനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓഫിസും സൗകര്യങ്ങളും സർക്കാർ ശരിയാക്കുന്നില്ലെങ്കിൽ പിന്നെ ഔദ്യോഗികവസതിയായ ‘കവടിയാർ ഹൗസിൽ’ തന്നെ പ്രവർത്തനം ആരംഭിക്കാനാണ് വിഎസ് ഉദ്ദേശിക്കുന്നത്.


നേരത്തെ, സെക്രട്ടേറിയറ്റിന്റെ പുതിയ അനക്സ് മന്ദിരത്തിൽ ഓഫിസ് എന്ന അച്യുതാനന്ദന്റെ ആവശ്യം സർക്കാർ നിരസിച്ചിരുന്നു. പകരം ഐഎംജി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ്) ഹോസ്റ്റൽ പ്രവർത്തിക്കുന്ന ബാർട്ടൺഹിൽ വളപ്പിലെ കെട്ടിടസമുച്ചയത്തിൽ ആസ്ഥാനം ക്രമീകരിക്കാമെന്ന തീരുമാനത്തോട് വിഎസ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ആസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കതോടൊപ്പം സ്റ്റാഫിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. 13 പേരെയാണു വിഎസിന് അനുവദിച്ചത്. അതിൽ കൂടുതൽ പേർ വേണം എന്നതാണ് വിഎസ്സിന്റെ ആവശ്യം. അനുവദിക്കപ്പെട്ട സ്റ്റാഫിന്റെ ശമ്പള സ്കെയിലും നിശ്ചയിച്ച് അറിയിച്ചിട്ടില്ല.

Read More >>