ബറേല്‍വിയിലെയും ദാറുല്‍ ഉലൂം ദയൂബന്ദിലെയും പണ്ഡിതര്‍ക്ക് മുസ്ലീം സ്ത്രീകളുടെ മേലുള്ള കര്‍തൃത്വാവകാശം ആരാണ് വകവെച്ചു കൊടുത്തത്: മുത്തലാഖിനെതിരെ വിപി റജീന

മുത്തലാഖ് മതപ്രമാണങ്ങള്‍ക്കനുസരിച്ചാണെന്നു വാദിക്കുന്ന പുരോഹിത-പണ്ഡിത വര്‍ഗ്ഗത്തോട് അധികാരത്തിന്റെ കോട്ടകോത്തളങ്ങളില്‍ നിന്നിറങ്ങിവന്നു സാധാരണക്കാരും ദരിദ്രരുമായ മുസ്ലിംങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ പോസ്റ്റിലൂടെ റജീന ആവശ്യപ്പെടുന്നു. ഫത്വകളുടെ പിന്‍ബലത്തില്‍ വീടുകളില്‍ നിന്നും ചവുട്ടിപ്പുറത്താക്കപ്പെടുന്ന പെണ്‍ജീവിതങ്ങളെക്കുറിച്ച് അറിയണമെന്നും അവരുടെ വേദനയുടെ നൂറിലൊരംശം എങ്കിലും മനസ്സിലാക്കണമെന്നും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

ബറേല്‍വിയിലെയും ദാറുല്‍ ഉലൂം ദയൂബന്ദിലെയും പണ്ഡിതര്‍ക്ക് മുസ്ലീം സ്ത്രീകളുടെ മേലുള്ള കര്‍തൃത്വാവകാശം ആരാണ് വകവെച്ചു കൊടുത്തത്: മുത്തലാഖിനെതിരെ വിപി റജീന

മുത്തലാഖിനെതിരായി പ്രമുഖ മാധ്യമപ്രവര്‍ത്തക വിപി റജീനയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. ഇസ്ലാമിന്‍െറ മൗലിക പ്രമാണമായ ഖുര്‍ആനിന്‍െറ ആദര്‍ശങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമായ ഒന്നാണ് മുത്തലാഖ് എന്നും അതിനെ ന്യായീകരിക്കുന്നവരുടെ മാനസികാവസ്ഥ എന്തെന്നു മനസ്സിലാകുന്നില്ലെന്നുമാണ് പോസ്റ്റിന്റെ ഉള്ളടക്കം. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്ത് വന്നിട്ടുണ്ട്.

മുത്തലാഖ് മതപ്രമാണങ്ങള്‍ക്കനുസരിച്ചാണെന്നു വാദിക്കുന്ന പുരോഹിത-പണ്ഡിത വര്‍ഗ്ഗത്തോട് അധികാരത്തിന്റെ കോട്ടകോത്തളങ്ങളില്‍ നിന്നിറങ്ങിവന്നു സാധാരണക്കാരും ദരിദ്രരുമായ മുസ്ലിംങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ പോസ്റ്റിലൂടെ റജീന ആവശ്യപ്പെടുന്നു. ഫത്വകളുടെ പിന്‍ബലത്തില്‍ വീടുകളില്‍ നിന്നും ചവുട്ടിപ്പുറത്താക്കപ്പെടുന്ന  പെണ്‍ജീവിതങ്ങളെക്കുറിച്ച് അറിയണമെന്നും അവരുടെ വേദനയുടെ നൂറിലൊരംശം എങ്കിലും മനസ്സിലാക്കണമെന്നും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. പെണ്ണ് എന്നു പറഞ്ഞാന്‍ വെറും ശരീരമാണെന്നും അവളെ ഒന്നു നോക്കിപ്പോയാൽ തന്നെ ഇബ്ലീസ് ഇടയില്‍ കയറിവന്ന് വേണ്ടാത്തതു തോന്നിപ്പിക്കുമെന്നും ഇക്കൂട്ടരെ പഠിപ്പിച്ചെടുത്ത ഇല്‍മിനെ ആദ്യം പൊളിക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.


മുത്തലാഖിന്റെ അധാര്‍മ്മികതയെക്കുറിച്ച് വിശദീകരിക്കാന്‍ ഉത്തരാഖണ്ഡ് സ്വദേശിയായ സൈറ ബാനു എന്ന മുസ്ലിം സ്ത്രീയുടെ ജീവിതകഥ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിച്ച് ഭര്‍തൃഗൃഹത്തില്‍ അവര്‍ അനുഭവിക്കേണ്ടിവന്ന നരകയാതനകള്‍ മൂലം രോഗിയായിത്തീര്‍ന്ന സൈര ബാനുവിനെ 14 വര്‍ഷങ്ങള്‍ക്കു ശേഷം ഭര്‍ത്താവ് മുത്തലാഖിലൂടെ ഉപേക്ഷിക്കുകയായിരുന്നു. മുത്തലാഖ് എന്ന മരണം നിലനിര്‍ത്തി നാടൊടുക്കും സൈര ബാനുമാരെ സൃഷ്ടിക്കണോ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ്‌ അവസാനിക്കുന്നത്.

Read More >>