'മിണ്ടരുത് നായിന്റെ മോനെ'; പരാതി പറയാനെത്തിയ പ്രവര്‍ത്തകനെ ആദര്‍ശധീരനായ വി എം സുധീരന്‍ അധിക്ഷേപിച്ചത് ഇങ്ങനെ

പ്രദേശത്തെ പ്രവര്‍ത്തകനാണെന്നും തങ്ങളുടെ അറിവോടെയല്ല സ്ഥലത്ത് പരിപാടി സംഘടിപ്പിച്ചതെന്നും പറഞ്ഞപ്പോള്‍ 'നിങ്ങളറിയേണ്ട കാര്യമില്ല, മിണ്ടരുത് നായിന്റെ മോനേ' എന്നുമായിരുന്നു സുധീരന്റെ മറുപടി.

കണ്ണൂര്‍: കല്ല്യാശ്ശേരിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെയാണ് പരസ്യമായി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ അധിക്ഷേപിച്ചത്. ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള തര്‍ക്കവിഷയങ്ങള്‍ കെപിസിസി അധ്യക്ഷനെ നേരിട്ട് അറിയിക്കാനെത്തിയപ്പോഴായിരുന്നു സുധീരന്റെ പച്ചത്തെറി. പ്രദേശത്തെ പ്രവര്‍ത്തകനാണെന്നും തങ്ങളുടെ അറിവോടെയല്ല സ്ഥലത്ത് പരിപാടി സംഘടിപ്പിച്ചതെന്നും പറഞ്ഞപ്പോള്‍ 'നിങ്ങളറിയേണ്ട കാര്യമില്ല, മിണ്ടരുത് നായിന്റെ മോനേ' എന്നുമായിരുന്നു സുധീരന്റെ മറുപടി.


[video width="640" height="480" mp4="http://ml.naradanews.com/wp-content/uploads/2016/10/vm.mp4"][/video]

കല്ല്യാശ്ശേരിയില്‍ ആയുര്‍വേദ ഡോക്ടറായ നീത നമ്പ്യാരുടെ പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. പഞ്ചായത്ത് തെരെഞ്ഞെടുപ്പ് സമയത്ത് ഭീഷണിമൂലം നീത നമ്പ്യാരുടെ ക്ലിനിക്ക് അടച്ചിടുകയായിരുന്നു. സിപിഐഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ആരോപണം. വി എം സുധീരന്‍ ഇടപ്പെട്ടാണ് പുതിയ ക്ലിനിക്ക് നിര്‍മ്മിക്കാനാവശ്യമായ ഫണ്ട് സമാഹരിച്ചത്.

ഫണ്ട് പിരിവില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന് ആരോപിച്ച് കണ്ണൂര്‍ ഡിസിസിയ്‌ക്കെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ബഹിഷ്‌ക്കരിച്ചു.

ഡോക്ടര്‍ നീത നമ്പ്യാര്‍ക്ക് വേണ്ടി കണ്ണൂര്‍ ഡിസിസി നിര്‍മ്മിച്ച ക്ലിനിക് നിലനില്‍ക്കുന്ന സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമ ജയകൃഷ്ണന്‍ എന്നയാളാണ്. ഇവിടെ ജയകൃഷ്ണന്റെ വീട് നിര്‍മ്മാണം തടസ്സപ്പെടുത്തിയാണ് ക്ലിനിക്ക് നിര്‍മ്മിച്ചതെന്ന് ആരോപണമുണ്ട്. സ്ഥലത്തിന്റെ ഉടമ താനാണെന്ന് ബോധ്യപ്പെടുത്താന്‍ കോടതി വിധിയുമായി കാത്തുനിന്ന ജയകൃഷ്ണനോട് സംസാരിക്കാനും സുധീരന്‍ തയ്യാറായില്ല. പരാതികളൊന്നും കേള്‍ക്കാനില്ല എന്നായിരുന്നു സുധീരന്റെ നിലപാട്.