വിസ്‌ഫോടനം തീർത്ത രണ്ടു കത്തുകളുടെ കഥ

സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ ഭരണസമിതിക്കുള്ളില്‍ തന്നെ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രവര്‍ത്തന രീതിയെ കുറിച്ച് കടുത്ത ആരോപണങ്ങളുള്ള ദീര്‍ഘമായ കത്തായിരുന്നു മിസ്ട്രിയുടേത്.

വിസ്‌ഫോടനം തീർത്ത രണ്ടു കത്തുകളുടെ കഥ

വി വിശ്വനാഥ൯

മുംബൈ: ഒക്ടോബര്‍ 26 ന് സ്ഥാന ഭൃഷ്ടനാക്കപ്പെട്ട ചെയര്‍മാന്‍ സൈറസ് മിസ്ട്രി ടാറ്റാ സണ്‍സ് ഭരണ സമിതിക്കയച്ചതും അനൗപചാരികമായി അദ്ദേഹം പുറത്താക്കപ്പെട്ട് രണ്ടു ദിവസത്തിനുശേഷം പൊതു സമൂഹത്തിനു ലഭ്യമായതുമായ കത്ത് ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീഷ്ണമായ ആഘാതമായിരുന്നു സമ്മാനിച്ചത്. ഉള്ളടക്കം സാമ്യമല്ലെങ്കില്‍ക്കൂടി ഏഴു വര്‍ഷം മുമ്പ് സത്യം കമ്പ്യൂട്ടറിന്റെ മുന്‍ ചെയര്‍മാന്‍ രാമലിംഗ രാജു അവരുടെ ഭരണ സമിതിക്ക് അയച്ച കത്ത് സൃഷ്ടിച്ച ആഘാതത്തോളം വലുതായിരുന്നു ഇതിനുള്ളിലുമുണ്ടായിരുന്നത്.


സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ ഭരണസമിതിക്കുള്ളില്‍ തന്നെ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രവര്‍ത്തന രീതിയെ കുറിച്ച് കടുത്ത ആരോപണങ്ങളുള്ള ദീര്‍ഘമായ കത്തായിരുന്നു മിസ്ട്രിയുടേത്. ടാറ്റയുടെ ചില ഗ്രൂപ്പുകള്‍ മികവുറ്റ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് പൊതു സമൂഹത്തിന് അറിയാമായിരുന്നു. മാത്രമല്ല 'ഡോക്കോമൊ' യുമായുള്ള നിയമ പോരാട്ടങ്ങളും, ദീര്‍ഘ നാളായുള്ള ആരോപണങ്ങളും, ഒരു ലക്ഷം കോടി എഴുതി തള്ളേണ്ട അവസ്ഥയും ഇന്ത്യ ഇന്‍ കോര്‍പ്പറേഷനില്‍ ഭീതി പടര്‍ത്തിയിരുന്നു. രാജ്യത്തിന്റെ ബിസിനസ് സ്ഥാപനങ്ങള്‍ക്കിടയില്‍ മാതൃകയായി കരുതിയിരുന്ന ടാറ്റ സണ്‍സില്‍ വിളളലുണ്ടാക്കാന്‍ പ്രാപ്തമായിരുന്നു ഈ കത്തെന്നാണ് സൂചന.

രാമലിംഗ രാജുവിന്റെ കത്ത് സ്വയം പ്രതിരോധവും കുമ്പസാരവുമായിരുന്നു. ഇന്ത്യ രാജ്യത്തെ ഒരര്‍ത്ഥത്തില്‍ സ്തംഭിപ്പിക്കാന്‍ ആ കത്തിനായി. 2016 ഒക്ടോബര്‍ 24 ലെ ബോര്‍ഡ് മീറ്റിങ്ങിലെ സംഭവങ്ങള്‍ തനിക്ക് ഞെട്ടലുണ്ടാക്കിയെന്ന് മിസ്ട്രി തന്റെ കത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ഖേദത്തോടു കൂടിയും വളരെ മാനസിക ഭാരത്തോടു കൂടിയുമാണ് ഇക്കാര്യങ്ങള്‍ ഞാന്‍ പറയുന്നതെന്നു പറഞ്ഞത് തുടങ്ങുന്ന ആ രാജികത്തില്‍ അദ്ദേഹം ഒരുപാട് രഹസ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ടാറ്റാ സണ്‍ മിസ്ട്രിക്ക് പിന്‍മുറക്കാരെ കണ്ടെത്താന്‍ അഞ്ചംഗ അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. അതേ സമയം സത്യം കമ്പ്യൂട്ടേര്‍സിന്റെ ചുമതല നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ ആറംഗങ്ങളടക്കിയ വിദഗ്ധ സമിതിയെ രണ്ടു ഘട്ടങ്ങളായും നിയമിച്ചിരുന്നു. സത്യം കമ്പ്യൂട്ടേര്‍സില്‍ വിവാദങ്ങള്‍ ആരംഭിക്കുന്നത്, ചുമതല ക്രിമിനലുകളുടെ കയ്യില്‍ വന്നതിനു ശേഷമായിരുന്നു. ഇത് ഷെയര്‍ ഹോള്‍ഡേര്‍സിന്റെ ഇടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ നിര്‍മാതാക്കള്‍ എന്ന പേരു നിലനിര്‍ത്താനുള്ള പ്രയത്‌നമായിരുന്നു സര്‍ക്കാരിന്റെ ഈ നടപടി.

മിസ്ട്രിയുടെ കത്ത് ടാറ്റാ സണ്‍സ് ഗ്രൂപ്പിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും പുതിയ ബോര്‍ഡ് വലിയ മാറ്റങ്ങള്‍ക്കു വേണ്ടി ശ്രമിക്കുകയാണെന്നാണ് സൂചന. നഷ്ടമായിക്കൊണ്ടിരിക്കുന്ന പൊതു ജനങ്ങളുടെ അംഗീകാരം തിരിച്ചു പിടിക്കാന്‍ ഈ നടപടിക്ക് കഴിയുമെന്നാണ് ടാറ്റാ സണ്‍സ് ഗ്രൂപ്പിന്റെ പ്രതീക്ഷ. അതിനു വേണ്ടിയുള്ള വലിയ ശ്രമത്തിലുമാണവര്‍.

Read More >>