അതിര്‍ത്തിയിലെ ജവാന്മാര്‍ക്ക് ദീപാവലി ആശംസ അറിയിച്ച് വിരാട് കോഹ്ലി

അതിര്‍ത്തിയിലെ ജവാന്മാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ദീപാവലി ആശംസ നേരുന്നതിന് അണിചേരാന്‍ ജനങ്ങളോട് പ്രധാനമന്ത്രി നേരത്തേ ആഹ്വാനം ചെയ്തിരുന്നു.

അതിര്‍ത്തിയിലെ  ജവാന്മാര്‍ക്ക് ദീപാവലി ആശംസ അറിയിച്ച് വിരാട് കോഹ്ലി

അതിര്‍ത്തിയിലെ ധീര ജവാന്മാര്‍ക്ക് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനും ഏകദിന ടീം ഉപനായകനുമായ വിരാട് കോഹ്ലിയുടെ ദീപാവലി ആശംസ. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ ആവശ്യപ്പെട്ടതനുസരിച്ചാണ് കോഹ്ലി ദീപാവലി ആശംസ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ ജവാന്മാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ദീപാവലി ആശംസ നേരുന്നതിന് അണിചേരാന്‍ ജനങ്ങളോട് പ്രധാനമന്ത്രി നേരത്തേ ആഹ്വാനം ചെയ്തിരുന്നു.


ഞാന്‍, വിരാട് കോഹ്ലി, എല്ലാ ജവാന്മാര്‍ക്കും ദീപാവലി ആശംസ അറിയിക്കുന്നു. വീടുകളില്‍നിന്ന് അകന്ന് രാജ്യ സുരക്ഷയ്ക്കായി അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന ജവാന്മാര്‍ക്ക് എല്ലാ ഭാവുകങ്ങളും. വീട്ടില്‍നിന്ന് അകന്നു നില്‍ക്കുമ്പോഴുള്ള വിഷമം എനിക്കു മനസിലാകും. രാജ്യത്തെ നിങ്ങള്‍ സംരക്ഷിക്കുന്നവിധം ഏറെ പ്രശംസനീയമാണ്. രാജ്യംമുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്:- വീഡിയോ സന്ദേശത്തില്‍ കോഹ്ലി പറഞ്ഞു.

നിങ്ങള്‍ എപ്പോഴെങ്കിലും ജവാന്‍മാരെ കാണുമ്പോള്‍ അവര്‍ക്ക് സല്യൂട്ട് നല്കാന്‍ മറക്കരുത് എന്ന സന്ദേശത്തോടെയാണ് കോഹ്ലി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Read More >>