ബാര്‍ ലൈസന്‍സ് അഴിമതി: കെ ബാബുവിനെ നാളെ ചോദ്യം ചെയ്യും

എക്‌സൈസ് മന്ത്രിയായിരിക്കെ, ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്നാണ് ബാബുവിനെതിരെയുള്ള പരാതി

ബാര്‍ ലൈസന്‍സ് അഴിമതി: കെ ബാബുവിനെ നാളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അഴിമതിക്കേസില്‍  മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്യും. എക്‌സൈസ് മന്ത്രിയായിരിക്കെ, ബാര്‍ ലൈസന്‍സ് അനുവദിച്ച വകയില്‍ 100 കോടിയുടെ അഴിമതി നടത്തിയെന്നാണ് ബാബുവിനെതിരെയുള്ള പരാതി. നാളെ, വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയാകും കെ ബാബുവിനെ ചോദ്യം ചെയ്യുക.

ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ വ്യാപക ക്രമക്കേടും അഴിമതിയും നടന്നുവെന്ന് ബാര്‍ ഉടമകളുടെ സംഘടനയുടെ പേരില്‍ വ്യവസായി വിഎം രാധാകൃഷ്ണന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന പ്രാഥമികാന്വേഷണത്തില്‍ ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് വിജിലന്‍സ് കണ്ടെത്തി. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കേസില്‍ ബാബു നല്‍കിയ വിശദീകരണം വിജിലന്‍സ് നേരത്തെ തന്നെ തള്ളിയിരുന്നു.

Read More >>