ഇ പി ജയരാജനെതിരെ വിജിലൻസിന്റെ പ്രാഥമികാന്വേഷണം

ജയരാജനെതിരെ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടര്‍ ജേക്കബ് തോമസ് നിയമോപദേശം തേടിയിരുന്നു. ഇതിനു ശേഷമാണ് പ്രാഥമികാന്വേഷണം നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്.

ഇ പി ജയരാജനെതിരെ വിജിലൻസിന്റെ പ്രാഥമികാന്വേഷണം

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് തീരുമാനം. വിജിലൻസ്  സ്പെഷ്യൽ അന്വേഷണ യൂണിറ്റിനാണ് ചുമതല. ഇതു സംബന്ധിച്ച വിജിലൻസ് ഡയറക്ടർ നാളെ  ഉത്തരവ് പുറപ്പെടുവിക്കും.

ജയരാജനെതിരെ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടര്‍ ജേക്കബ് തോമസ് നിയമോപദേശം തേടിയിരുന്നു. ഇതിനു ശേഷമാണ് പ്രാഥമികാന്വേഷണം നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡി സ്ഥാനത്ത് നിയമിച്ചതിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് നടപടി.

ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും വിജിലന്‍സ് ഡയറക്ടറും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷമാണ് ജേക്കബ് തോമസ് നിയമോപദേശകരെ കണ്ടത്.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകൻ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതാണ് വിവാദത്തിന് കാരണമായത്.

Read More >>