ബന്ധുനിയമനത്തില്‍ വിജിലന്‍സ് അന്വേഷണം; തീരുമാനം ഉടന്‍

അന്വേഷണം നടത്താതെ മുന്നോട്ടുപോകാനാവില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് സൂചന.

ബന്ധുനിയമനത്തില്‍ വിജിലന്‍സ് അന്വേഷണം; തീരുമാനം ഉടന്‍തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനെതിരെ വിജിലന്‍സ് ത്വരിതപരിശോധന നടത്തുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. രാവിലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ്  മുഖ്യമന്ത്രിയെ കണ്ടുചര്‍ച്ച നടത്തിയിരുന്നു. അന്വേഷണം നടത്താതെ മുന്നോട്ടുപോകാനാവില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് സൂചന.

വിവാദ നിയമനങ്ങളില്‍ അന്വേഷണം വേണമെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. പികെ സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രയില്‍സ് എന്റപ്രൈസിന്റെ (കെ.എസ്.ഐ.ഇ) എം.ഡിയായി നിമച്ചതിനെ കുറിച്ചുള്ള പരാതിയില്‍ വിജിലന്‍സ് ത്വരിതാന്വേഷണം വേണമെന്നാണ് ലഭ്യമായിരിക്കുന്ന നിയമോപദേശം. ലളിത കുമാരി കേസിലെ സുപ്രീം കോടതിവിധിയും മുമ്പാണ്ടിയിട്ടുള്ള കോടതി വിധികളും ചൂണ്ടികാട്ടിയാണ് അന്വേഷണം അനിവാര്യമാണെന്ന് നിയമവിദഗ്ദര്‍ പറയുന്നത്. ത്വരിതാന്വേഷണം പ്രഖ്യാരിച്ചാല്‍ 42 മണിക്കൂറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ജയരാജനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ത്വരിത്വാന്വേഷണം ഉണ്ടാകുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്. നിയമത്തിലെ ക്രമക്കേട് ചൂണ്ടികാട്ടി കോടതിയിലും ഹര്‍ജികള്‍ എത്താന്‍ സാധ്യയുണ്ട്.

Read More >>