ഹരിപ്പാട് മെഡിക്കല്‍ കോളേജ് അഴിമതിയില്‍ വിജിലന്‍സ് കേസെടുത്തു; ചീഫ് എഞ്ചിനീയര്‍ക്കെതിരെ കേസ്‌

വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കരാര്‍ നല്‍കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചീഫ് എഞ്ചിനിയര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കണ്‍സള്‍ട്ടന്‍സി കരാറിന് അപേക്ഷിച്ച ആന്‍സണ്‍സ് ഗ്രൂപ്പിന്റെ പരാതിയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്

ഹരിപ്പാട് മെഡിക്കല്‍ കോളേജ് അഴിമതിയില്‍ വിജിലന്‍സ് കേസെടുത്തു; ചീഫ് എഞ്ചിനീയര്‍ക്കെതിരെ കേസ്‌

കൊച്ചി: ഹരിപ്പാട് മെഡിക്കല്‍ കോളജ് അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയര്‍ക്കെതിരെ കേസെടുക്കുമെന്ന് വിജിലന്‍സ്. 2015 ജനുവരി ഏഴിന് ആര്‍ക്കി മട്രിക്‌സ് എന്ന കമ്പനിക്ക് കണ്‍സള്‍ടന്‍സി കരാര്‍ നല്‍കിയത് ചട്ടപ്രകാരല്ലെന്ന് തെളിഞ്ഞതിനെതുടര്‍ന്നാണ് വിജിലന്‍സ് കേസെടുക്കാന്‍ തീരുമാനിച്ചത്. ബില്‍ഡിങ് വിഭാഗം ചീഫ് എഞ്ചിനിയറെ ഒന്നാം പ്രതിയാക്കിയാണ് കേസ് ഫയല്‍ ചെയ്യുക. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും. കുറഞ്ഞ കരാര്‍ തുക ക്വാട്ട് ചെയ്ത കമ്പനികള്‍ ഉണ്ടായിട്ടും കൂടിയ തുക ക്വാട്ട് ചെയ്ത കമ്പനിക്കാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്.


വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കരാര്‍ നല്‍കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചീഫ് എഞ്ചിനിയര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കണ്‍സള്‍ട്ടന്‍സി കരാറിന് അപേക്ഷിച്ച ആന്‍സണ്‍സ് ഗ്രൂപ്പിന്റെ പരാതിയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ആര്‍ക്കി മെട്രിക്‌സിന് കരാര്‍ നല്‍കിയതുവഴി സര്‍ക്കാരിന് 5 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ആന്‍സണ്‍സ് ഗ്രൂപ്പ് പരാതിയില്‍ പറയുന്നത്.

യു.ഡി.എഫ് സര്‍ക്കാരിന്റ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളജിന് നീക്കം തുടങ്ങിയത്. മെഡിക്കല്‍ കോളേജിനായി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ കരാര്‍ റദ്ദാക്കുകയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ പോതു താല്‍പര്യം പരിഗണിച്ചാണ് ഹരിപാട് മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ പദ്ധതിയിട്ടതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം.