ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണം

2012 ജൂലൈയില്‍ തേവരയിലുള്ള മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തതാണ് കേസിനാധാരമായ സംഭവം

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണം

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. മോഹന്‍ലാലിന് പുറമേ, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആനക്കൊമ്പ് കൈമാറിയവരും ഇതില്‍ ഉള്‍പ്പെടുന്നു.

2012 ജൂണിലാണ് കേസിനാധാരമായ സംഭവം. തേവരയിലുള്ള മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകളാണ് കണ്ടെടുത്തത്. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും നാല് ആനക്കൊമ്പുകളും പണം കൊടുത്ത് വാങ്ങിയതാണെന്ന് മോഹന്‍ലാല്‍ വിശദീകരണം നല്‍കിയെങ്കിലും വനനിയമ പ്രകാരം ഇത് നിയമലംഘനമാണെന്ന് തെളിഞ്ഞിരുന്നു.

ഡിസംബര്‍ 16നകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വിജിലന്‍സിന് കോടതിയുടെ നിര്‍ദ്ദേശം.

Read More >>