ഒബാമയുടെ അപൂര്‍വ നിമിഷങ്ങള്‍; ആരാധകന്റെ വീഡിയോ വൈറലാകുന്നു

കുട്ടികളോടൊപ്പം കളിക്കുന്നതും കണ്ണാടിയില്‍ നോക്കി കോക്രി കാണിക്കുന്നതും ഡാന്‍സുചെയ്യുന്നതും മൈക്കും പേപ്പറുകളും എടുത്തെറിയുന്നതും തമാശക്ക് തല്ലാനോങ്ങുന്നതുമൊക്കെ വീഡിയോയില്‍ കാണാം

ഒബാമയുടെ അപൂര്‍വ നിമിഷങ്ങള്‍; ആരാധകന്റെ വീഡിയോ വൈറലാകുന്നു

വാഷിംഗ്ടണ്‍: കാലാവധി പൂര്‍ത്തിയാക്കി വിടവാങ്ങാനൊരുങ്ങുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ആദരമായി ആരാധകന്‍ പുറത്തിറക്കിയ വീഡിയോ വൈറലാകുന്നു. രാജ്യം കണ്ടതില്‍വെച്ചേറ്റവും കൂളായ പ്രധാനമന്ത്രിക്ക് വിടവാങ്ങല്‍ നല്‍കുന്നതിന്റെ മുന്നോടിയായാണ് വിവിധ വേദികളിലും സ്വകാര്യ പരിപാടികളിലുമുള്ള ഒബാമയുടെ വ്യത്യസ്തമായ ഭാവങ്ങള്‍ ചേര്‍ത്ത് വീഡിയോ നിര്‍മിച്ചത്.

കുട്ടികളോടൊപ്പം കളിക്കുന്നതും കണ്ണാടിയില്‍ നോക്കി കോക്രി കാണിക്കുന്നതും ഡാന്‍സുചെയ്യുന്നതും മൈക്കും പേപ്പറുകളും എടുത്തെറിയുന്നതും തമാശക്ക് തല്ലാനോങ്ങുന്നതുമൊക്കെ വീഡിയോയില്‍ കാണാം. 17 മില്യണ്‍ പേര്‍ ഇതിനകം കണ്ട വീഡിയോയ്ക്ക് 435,824 ഷെയറുകളാണ് ലഭിച്ചത്.

Read More >>