വെസ്പയുടെ പുതിയ സ്കൂട്ടര്‍ വരുന്നു; വില എട്ടു ലക്ഷം രൂപ !

1946-ല്‍ പുറത്തിറങ്ങിയ ആദ്യ മോഡലിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ചതിനാലും പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതിനാലുമാണ് വില ക്രമാധീതമായി കുതിച്ചുയരാന്‍ കാരണം.

വെസ്പയുടെ പുതിയ സ്കൂട്ടര്‍ വരുന്നു; വില എട്ടു ലക്ഷം രൂപ !

പുതിയ രണ്ട് മാരുതി ആള്‍ട്ടോ കാറുകള്‍ വാങ്ങിക്കാനുള്ള വിലയില്‍ വെസ്പയുടെ പുതിയ സ്കൂട്ടര്‍ വരുന്നു.  '946 എംപോറിയോ അര്‍മാനി'യെന്നു പേരിട്ടിരിക്കുന്ന സ്കൂട്ടര്‍ 1946-ല്‍ പുറത്തിറങ്ങിയ ആദ്യ വെസ്പ മോഡലായ പിയാജിയോ MP 6നെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍മിച്ചിരിക്കുന്നത്.  1946-ല്‍ പുറത്തിറങ്ങിയ ആദ്യ മോഡലിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ചതിനാലും പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതിനാലുമാണ് വില ക്രമാധീതമായി കുതിച്ചുയരാന്‍ കാരണം.


ഒക്ടോബര്‍ 25-ന് ഔദ്യോഗികമായി 946 എംപോറിയോ അര്‍മാനി പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

വിലയേറിയ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ പല ഭാഗങ്ങളും നിര്‍മിച്ചിരിക്കുന്നത്. ബോഡിക്ക് പുതിയ മാറ്റ് കളര്‍ പെയ്ന്റ് സ്‌കീം, മികച്ച ഗുണനിലവാരമുള്ള ലെതര്‍ സീറ്റുകള്‍, 12 ഇഞ്ച് വീല്‍, ഫുള്‍ എല്‍.ഇ.ഡി പ്രെജക്റ്റര്‍ ഹെഡ് ലാംപ്, ടെയ്ല്‍ ലാംപ്, എബിഎസ്, ഇരട്ട ഡിസ്‌ക് ബ്രേക്ക്, ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് എംപോറിയോ അര്‍മാനിയുടെ മുഖ്യ പ്രത്യേകതകള്‍. 125 സിസി ഫോര്‍ സ്ട്രോക്ക് എയര്‍കൂള്‍ഡ് 3 V എഞ്ചിന്‍ 11.84 ബിഎച്ച്പിയും 10.33 എന്‍എം ടോര്‍ക്കുമാണ്‌ നല്‍കുന്നത്.

Story by
Read More >>