"കോഴിയെ വളര്‍ത്താന്‍ കുറുക്കനെ ഏല്‍പിക്കരുത്"; ജേക്കബ് തോമസിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടു കോണ്‍ഗ്രസ് മുഖപത്രം

ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച് പുറത്താക്കുകയാണ് വേണ്ടതെന്ന് ഇന്ന് പുറത്തിറങ്ങിയ വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

"കോഴിയെ വളര്‍ത്താന്‍ കുറുക്കനെ ഏല്‍പിക്കരുത്"; ജേക്കബ് തോമസിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടു കോണ്‍ഗ്രസ് മുഖപത്രം

കോഴിക്കോട്: വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗം. ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച് പുറത്താക്കുകയാണ് വേണ്ടതെന്ന് ഇന്ന് പുറത്തിറങ്ങിയ വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

jacob-thomas

തുറമുഖ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തിരുന്ന് അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് കോഴിയെ വളര്‍ത്താന്‍ കുറുക്കനെ ഏല്‍പിക്കുന്നതിന് തുല്യമാണെന്ന് 'വീക്ഷിക്കുന്ന' മുഖപ്രസംഗം ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കും കെ ബാബുവിനും എതിരെ കേസെടുക്കാന്‍ കാണിച്ച ഉത്സാഹം ഇപി ജയരാജന്റെ കാര്യത്തില്‍ ജേക്കബ് തോമസ്‌ കാണിക്കാത്തതിനെയും ചോദ്യം ചെയ്യുന്നു.


കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ വെല്ലുവിളിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപഹസിക്കുകയും ചെയ്ത ധീരതയ്ക്കുള്ള സമ്മാനമായാണ് ജേക്കബ് തോമസിന് പിണറായി വിജയന്‍ സര്‍ക്കാര്‍  വിജിലന്‍സ് ഡയറക്ടര്‍ പദവി നല്‍കിയതെന്നും ആ നന്ദി മനസ്സില്‍ സൂക്ഷിക്കുന്ന അദ്ദേഹത്തിന് ബന്ധുനിയമന വിവാദത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും വീക്ഷണം ആരോപിക്കുന്നു.Read More >>