സംസ്ഥാന കോണ്‍ഗ്രസിലെ മൂന്നു നേതാക്കളും തെറ്റു തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ കലാപമുണ്ടാകും; ഹര്‍ത്താല്‍ നിലപാടിന്റെ പേരില്‍ താനും എംഎം ഹസ്സനും പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടുവെന്�

ഹര്‍ത്താല്‍ നിലപാടിന്റെ പേരില്‍ താനും എംഎം ഹസ്സനും പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. എങ്കിലും നിലപാടില്‍ മാറ്റമില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടി എന്ത് നടപടിയെടുത്താലും അത് നേരിടാന്‍ തയാറാണെന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസിലെ മൂന്നു നേതാക്കളും തെറ്റു തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ കലാപമുണ്ടാകും;    ഹര്‍ത്താല്‍ നിലപാടിന്റെ പേരില്‍ താനും എംഎം ഹസ്സനും പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടുവെന്�

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് നേതാക്കളും തെറ്റ് തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. ഹൈക്കമാന്‍ഡ് എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിയിട്ടും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ മൂവരും പരാജയപ്പെട്ടു. നേതാക്കള്‍ തമ്മില്‍ യോജിച്ചു നില്‍ക്കാത്തതിനാലാണ് വീഴ്ച സംഭവിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ സുധീരനെ മാത്രം മാറ്റുന്നത് ശരിയല്ലെന്നാണ് പാര്‍ട്ടിയുടേയും എന്റേയും നിലപാട്. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് സതീശന്‍ തന്റെ അഭിപ്രായം പങ്കുവച്ചത്.


നിയമ സഭാ അവലോകന യോഗത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ സതീശനെ ഒരാഴ്ചമുമ്പ് ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ തൊട്ടുതലേന്ന് മാറ്റുകയായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ വിഷമവും ദു:ഖവുമുണ്ടെങ്കിലും ഈ ഘട്ടത്തില്‍ ഒന്നും പറയുന്നില്ലെന്നും സതീശന്‍ പറഞ്ഞു. തലസ്ഥാനത്തെ യുഡിഎഫ് ഹര്‍ത്താല്‍ സ്വാശ്രയ സമരത്തിന്റെ പ്രഭ കെടുത്തി. ഹര്‍ത്താല്‍ നിലപാടിന്റെ പേരില്‍ താനും എംഎം ഹസ്സനും പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. എങ്കിലും നിലപാടില്‍ മാറ്റമില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടി എന്ത് നടപടിയെടുത്താലും അത് നേരിടാന്‍ തയാറാണെന്നും സതീശന്‍ പറഞ്ഞു.

നിയമസഭാ സമ്മേളനത്തില്‍ തനിക്ക് ലഭിക്കേണ്ട അത്യപൂര്‍വ്വമായ റെക്കോഡ് സ്വന്തം പാര്‍ട്ടി തന്നെ നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭാ കക്ഷി യോഗം ബഹിഷ്‌കരിച്ച് സതീശന്‍ പ്രതിഷേധിച്ചിരുന്നു. മുന്‍ നിശ്ചയിച്ച പ്രകാരം വി.ഡി സതീശന്‍ തന്നെ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നെങ്കില്‍ ഒരു ദിവസം തന്നെ നിയമസഭയില്‍ ഏഴ് ചര്‍ച്ചകളില്‍ പങ്കാളിയായി എന്ന അത്യപൂര്‍വ റെക്കോഡ് സതീശന് ലഭിക്കുമായിരുന്നു. ഇതെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സതീശന്‍ വിവരം അറിയിച്ചിരുന്നതുമാണ്.

ചോദ്യോത്തരം, ശ്രദ്ധക്ഷണിക്കല്‍, ഉപക്ഷേപം എന്നിവക്കുപുറമേ സഭയില്‍ അവതരിപ്പിച്ച മൂന്ന് ബില്ലുകളിലും സതീശന്‍ സാന്നിധ്യമറിയിച്ചു. അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഒറ്റദിവസം സഭയിലെ എല്ലാനടപടികളിലും പങ്കെടുത്തെന്ന അപൂര്‍വ റെക്കോഡായിരുന്നു സതീശന് ലഭിക്കേണ്ടിയിരുന്നത്. വര്‍ഷങ്ങളായി സ്വാശ്രയ പ്രശ്‌നം ഉന്നയിച്ച് സംസാരിക്കുന്ന സതീശനെ പ്രമേയം അവതരിപ്പിക്കുന്നതില്‍നിന്ന് മാറ്റിയത് ഇതിനിടെ ചര്‍ച്ചയായിരുന്നു. മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയും എംഎല്‍എയുമായ വി.എസ് ശിവകുമാറിനാണ് അടിയന്തരപ്രമേയം അവതരിപ്പിക്കാനുളള ചുമതല പ്രതിപക്ഷം നല്‍കിയത്.