ലോകമറിഞ്ഞ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ

വാൽപ്പാറ ഡയറീസിന്റെ രണ്ടാംഭാഗത്തില്‍ ലോകമറിഞ്ഞ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ നടത്തിയ യാത്ര- ഷിജു കെ ലാല്‍ എഴുതുന്നു.

ലോകമറിഞ്ഞ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ

ഷിജു കെ ലാല്‍

ഒന്നാം ഭാഗം

രാവിലെ നേരത്തെ തന്നെ ഇറങ്ങി, വാൽപ്പാറ നഗരം ഉണരുന്നതേയുള്ളു. ഇന്നലെ വാൽപ്പാറയിൽ നിന്നും ലഭിച്ച സ്ഥല വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാവിലെ തന്നെ ഞങ്ങൾ യാത്രക്ക് കൃത്യമായ ഒരു റൂട്ട് നിശ്ചയിച്ചിരുന്നു, രാത്രി നടന്ന റൂട്ടിൽ ഉള്ള സ്ഥലങ്ങൾ ആയിരുന്നു ഉച്ചവരെയുള്ള യാത്രക്ക് തിരഞ്ഞെടുത്തത്. ഒരു ദിനം മാത്രമേ ഞങ്ങളുടെ കൈവശമുള്ളൂ എന്നതിനാൽ കഴിയുന്നത്ര സ്ഥലങ്ങൾ കറങ്ങുക എന്നതാണ് ലക്ഷ്യം.

valparai_5ഒന്നാം ഭാഗംവാൽപ്പാറ ടൗണിൽ നിന്നും കുറച്ചു പോകുമ്പോൾ നമ്മളെ സ്വാഗതം ചെയ്തു കൊണ്ട് വലിയ ഒരു കമാനം കാണാം; വെൽക്കം ടു ഷോലയാർ/കല്ലിയാർ എസ്‌റ്റേറ്റ്. ലോകത്തിലെതന്നെ ആദ്യത്തെ ഐഎസ്ഒ9002 സർട്ടിഫൈഡായ തോട്ടങ്ങളും കമ്പനിയും നിലകൊള്ളുന്നത് ഇവിടെയാണ്. ജനസംഖ്യയിൽ ഭൂരിഭാഗവും തോട്ടം തൊഴിലാളികളും അനുബന്ധ ജോലികളിൽ ഏർപ്പെടുന്നവരുമാണ്. സ്വദേശികളെ കൂടാതെ തമിഴ്‌നാടിന്റെ പലഭാഗത്തും നിന്നും കുടിയേറിയവരും ലോകത്തിന്റെ ഏതു മൂലയിലും കുടിയേറുന്ന മലയാളികളേയും നമുക്ക് ഇവിടെ കാണാം. വർഷത്തിൽ മിക്കവാറും എല്ലാ ദിനങ്ങളിലും ഇവിടത്തുകാർക്ക് ജോലി ഉണ്ടെന്ന് അവിടെ നിന്നും പരിചയപ്പെട്ട ചില തൊഴിലാളികളിൽ നിന്ന് അറിയാൻ കഴിഞ്ഞു.

valparai_2ജോലി, കൂലി, ഭക്ഷണം, വിദ്യാഭ്യാസം, ശുദ്ധവായു എന്നി വരങ്ങൾ നല്കി അനുഗ്രഹിക്കപ്പെട്ട നന്മനിറഞ്ഞ ഒരു ജനത. കേരളത്തിലെ തൊഴിലാളി യൂണിയനുകൾ ഒരുകാലത്തും അവിടെ ശക്തിപ്പെടല്ലേ എന്ന പ്രാർത്ഥന എന്റെ മനസ്സിൽ അറിയാതെ മുഴങ്ങി. ഭൂരിഭാഗം തോട്ടങ്ങളും പാട്ടം കഴിഞ്ഞതോടെ ഗവൺമെന്റ് ഏറ്റെടുത്തിരിക്കുകയാണ്. കേട്ടറിവ് പ്രകാരം 5000 ഹെക്ടർ വിസ്തൃതിയിൽ പറന്നു കിടക്കുന്നു ഇവിടത്തെ തോട്ടങ്ങൾ. എവിടെ തിരിഞ്ഞുനോക്കിയാലും പച്ചപ്പു വിരിച്ച തേയിലപ്പാടങ്ങൾ നിറഞ്ഞ സുന്ദരഭൂമിയാണ് വാൽപ്പാറ.

ഒന്നാം ഭാഗം

ഇളം കതിരുകൾ നിറഞ്ഞ തേയിലത്തോട്ടങ്ങളും, കടുംപച്ച നിറം വാരിവിതറിയ കണക്കെ വിസ്തൃതമായ തോട്ടങ്ങളും ഒരുപാടു കണ്ടിട്ടുണ്ടെങ്കിലും കാലാവധി കഴിഞ്ഞ തേയില ചെടികളെ ഞാൻ ആദ്യമായ് കണ്ടത് വാൽപ്പാറയിൽ ആണ്. അവയെ കണ്ടു കിട്ടുക എളുപ്പമല്ല. കാരണം ഒരു തേയില ചെടിയുടെ ജീവിതചക്രം 30 മുതൽ 50 വർഷം വരെ ആണ്. അതും കടന്നു മുന്നേറിയ തേയിലത്തോട്ടങ്ങൾ വാൽപ്പാറയിൽ ഉണ്ടെന്നത് ഇവിടത്തെ തേയിലത്തോട്ടങ്ങളുടെ ഗതകാല ചരിത്രം വിളിച്ചോതുന്നു. പറിച്ചു കളഞ്ഞ ചെടികൾക്ക് പകരം തൈകൾ നാട്ടു പിടിപ്പിച്ച തോട്ടത്തിന്റെ അപൂർവ്വ ദൃശ്യങ്ങളും കാണാൻ ഈ യാത്രയിൽ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി.

valparai_1തേയിലകളുടെ ഹിസ്റ്ററിയും ബയോളജിയും ഒന്നും അറിയില്ലെങ്കിലും ചായ നല്ലപോലെ കുടിക്കാൻ എനിക്കറിയാം. രാവിലെ ഒരു ഗ്രീൻടീ വൈകുന്നേരങ്ങളിൽ ഉന്മേഷം നിറക്കാൻ ഒരു കട്ടൻചായയും തരം കിട്ടുമ്പോഴെല്ലാം നല്ലൊരു പാൽ ചായയും ഇല്ലാത്ത ദിനങ്ങൾ എന്റെയെന്നല്ല ഒരു മലയാളിയുടെ ജീവിതത്തിലും ഉണ്ടാകാൻ സാധ്യത ഇല്ല. കട്ടിയുള്ള പാലിൽ കൊച്ചു ഗ്ലാസിൽ പകർന്ന് കിട്ടുന്ന തമിഴ്‌നാടൻ ചായയുടെ രുചി ഒന്നു വേറെ തന്നെ. ചായയുടെ വെറൈറ്റി രുചികൾ ഞാനാദ്യമായ് അറിഞ്ഞത് ഊട്ടിയിലെ തേയില ഫാക്ടറി സന്ദർശന വേളയിലായിരുന്നു എന്നോർക്കുന്നു. ആ രുചി അറിഞ്ഞവരാരും ഒരു പായ്ക്കറ്റ് തേയില വാങ്ങാതെ അവിടെ നിന്നും ഇറങ്ങിപ്പോരില്ല എന്നത് മറ്റൊരു കച്ചവടതന്ത്രവും.

valparai_3വാൽപ്പാറയ്ക്ക് മുകളിൽ മഴയുടെ ഇന്ദ്രജാലം തുടർന്ന് കൊണ്ടിരുന്നു, കാറിന്റെ ജനാലച്ചില്ലുകൾ ഉയർത്താതെ വയ്യ. മഴ കനക്കുകയാണ്. മഴതുള്ളികൾ വീണുമങ്ങിയ ചില്ലിലൂടെ തലക്കോട്ടിട്ടു ജോലിക്കായ് പോകുന്ന സുന്ദരികളുടെ അവ്യക്തചിത്രം മനസ്സിലും ക്യാമറയിലും പകർത്തി യാത്ര തുടരവേ പുറമെ മഴയുടെ കുളിരും കാറിനുള്ളിലെ കൃത്രിമ കുളിരും ചേർന്ന് ശരീരം ഉൾത്തുടി കൊട്ടുകയാണ്.....!!!

ഒന്നാം ഭാഗം

'കടുപ്പത്തിൽ ഒരു ചായ കിട്ടിയിരുന്നെങ്കിൽ'.