വഡോദരയില്‍ പടക്കശാലക്ക് തീപിടിച്ച് എട്ട് പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

സുരക്ഷാ വീഴ്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിയമവിധേയമല്ലതെ പ്രവര്‍ത്തിക്കുന്ന പടക്കശാലയാണിതെന്നാണ് വിവരം. വീടിനോട് ചേര്‍ന്നുതന്നെയാണ് പടക്കശാലയും പ്രവര്‍ത്തിച്ചിരുന്നത്.

വഡോദരയില്‍ പടക്കശാലക്ക് തീപിടിച്ച് എട്ട് പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയിലെ റുസ്തംപുരയിൽ പടക്കശാലക്ക് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. രണ്ട് പടക്കശാലകള്‍ക്കാണ് തീപിടിച്ചത്.

സുരക്ഷാ വീഴ്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിയമവിധേയമല്ലതെ പ്രവര്‍ത്തിക്കുന്ന പടക്കശാലയാണിതെന്നാണ് വിവരം. വീടിനോട് ചേര്‍ന്നുതന്നെയാണ് പടക്കശാലയും പ്രവര്‍ത്തിച്ചിരുന്നത്. പടക്കശാലക്കുള്ളില്‍ നിന്നാണ് തീപ്പൊരിയുണ്ടായത്. ഇത് പിന്നീട് വന്‍ അപകടത്തിന് വഴിവെക്കുകയായിരുന്നു.

മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് സൂചന. കണക്കില്‍ 42 വില്‍പ്പനശാലകളാണ് ഇവിടെയുള്ളത്. എന്നാല്‍ ദീപാവലിയുമായി ബന്ധപ്പെട്ട് അനധികൃതമായി ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പൊലീസ് സംഭവസ്ഥലത്തി പരിശോധന ആരംഭിച്ചു.

Read More >>